ചെന്നൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആധിപത്യം പുലർത്
ഇന്ത്യ – ബംഗ്ലാദേശ് ചെന്നൈ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ദിനം ബാറ്റിംഗ് നിർത്തിയിടത്തുനിന്ന് രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ, ആദ്യ സെഷനിൽ തന്നെ ഓൾഔട്ട് ആയി. രവിചന്ദ്രൻ അശ്വിന്റെ (113) സെഞ്ച്വറിയുടെയും, രവീന്ദ്ര ജഡേജ (86), യശസ്വി ജയിസ്വാൾ (56) എന്നിവരുടെ അർദ്ധ സെഞ്ചുറിയുടെയും പിൻബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 376 റൺസ് സ്കോർ ചെയ്തു. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന് വേണ്ടി ഹസൻ മഹ്മൂദ് 5 വിക്കറ്റുകളും, ടാസ്കിൻ അഹ്മദ് 3 വിക്കറ്റുകളും […]