ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ ഷോ!! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 11-ാം സെഞ്ചുറി
ദിലീപ് ട്രോഫി ടൂർണമെന്റിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ. ഇന്ത്യ ബി-ക്കെതിരായ മത്സരത്തിലാണ് ഇന്ത്യ ഡി താരമായ സഞ്ജു സാംസൺ സെഞ്ച്വറി നേട്ടം കൈവരിച്ചത്. 2024 ദിലീപ് ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ അനന്തപുരിൽ ഇന്ത്യ ഡി-ക്ക് വേണ്ടി ആറാമനായി ആണ് സഞ്ജു ബാറ്റ് ചെയ്യാൻ എത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0) ഡക്കിന് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ സഞ്ജു സാംസൺ, മികച്ച നിലവാരമാണ് പുലർത്തിയത്. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്നലെ (സെപ്റ്റംബർ 19) മത്സരം […]