ഹസൻ മഹ്മൂദ് കൊടുങ്കാറ്റിൽ ഉലഞ്ഞ് ഇന്ത്യൻ ബാറ്റർമാർ, ചെന്നൈ ടെസ്റ്റിൽ പതറുന്നു
എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ആധിപത്യം പുലർത്തി ബംഗ്ലാദേശ്. ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറ്റി ബംഗ്ലാദേശ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ക്രീസിൽ എത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (6) അതിവേഗം മടക്കി ബംഗ്ലാദേശ് ആതിഥേയർക്ക് ആദ്യ ഞെട്ടൽ നൽകി. ബംഗ്ലാദേശിന്റെ യുവ പേസർ ഹസൻ മഹ്മൂദ് ആണ് ഇന്ത്യൻ നായകന്റെ […]