സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ!! ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 6-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടു. സൂര്യകുമാർ യാദവ് ക്യാപ്റ്റൻ ആയ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി ആണ് സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷണായ്, ശിവം ഡ്യൂബെ, അർഷദീപ് സിംഗ് തുടങ്ങിയ ഇന്ത്യൻ ടി20 ടീമിലെ പരിചയസമ്പന്നരായ താരങ്ങൾക്ക് ഒപ്പം അഭിഷേക് ശർമ്മ, മായങ്ക് യാദവ്, നിതീഷ് കുമാർ […]