ബംഗാളിന് ജയിക്കാൻ 372 റൺസ്… കേരളത്തിന് ജയിക്കാൻ എട്ട് വിക്കെറ്റ്… പ്രതീക്ഷയിൽ മലയാളികൾ
തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനമായ ഞായറാഴ്ച ബംഗാളിന് 449 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് കേരളം ഉയർത്തിയത്.183 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം ചായ ഇടവേളയ്ക്ക് പിരിയുമ്പോൾ 265/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഓപ്പണർ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, ശ്രേയസ് ഗോപാൽ എന്നിവർ അർധസെഞ്ചുറി നേടി.ഓപ്പണിംഗ് വിക്കറ്റിൽ ജലജ് സക്‌സേനയും (37) കുന്നുമ്മലും 88 റൺസ് […]