മല്ലു സിംഗിന് പകരം ഡബിൾ എൻജിൻ ടാൻഗ്രി വരുന്നു!! കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് ഇന്ത്യൻ പോരാളിയെ
ഐഎസ്എൽ ട്രാൻസ്ഫർ രംഗത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങൾക്കൊപ്പം പ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ താരങ്ങളെയും ലക്ഷ്യം വെച്ചുള്ള പ്രോസസ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ പ്രധാന താരമായിരുന്ന ജീക്സൺ സിംഗ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, ആ വിടവ് നികത്താനുള്ള പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 23-കാരനായ ജീക്സൺ സിംഗിന്റെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് മോഹൻ ബഗാന്റെ 25-കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദീപക് ടാൻഗ്രിയെയാണ്. മോഹൻ ബഗാൻ യൂത്ത് അക്കാദമിയിലൂടെ […]