ഇന്ത്യ ഡി vs ഇന്ത്യ സി: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവൻ്റെ ഭാഗമല്ല

ദുലീപ് ട്രോഫി 2024 ആരംഭിച്ചു, അനന്തപുരിൽ ഇന്ത്യ സി വേഴ്സസ് ഇന്ത്യ ഡി ആണ് ഇപ്പോൾ നടക്കുന്ന രണ്ട് ഓപ്പണിംഗ് മത്സരങ്ങളിൽ ഒന്ന്. ഇന്ത്യൻ ക്രിക്കറ്റിലെ ചില വലിയ താരങ്ങൾ ഈ ഗെയിമിൽ കളിക്കുന്നുണ്ട്, അവസാന നിമിഷം ടീമിലേക്ക് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ സഞ്ജു സാംസൺ ഇന്ത്യ ഡിക്ക് വേണ്ടി എങ്ങനെ കളിക്കും എന്നതിലേക്കാണ് എല്ലാ കണ്ണുകളും. എന്നാൽ, ആദ്യ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇല്ലാത്തതിനാൽ കേരളത്തിൻ്റെ വിക്കറ്റ് കീപ്പർ-ബാറ്ററെ കാണാൻ ആരാധകർ […]

സഞ്ജു സാംസണിന് തിളങ്ങാനുള്ള അവസരം, ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷൻ്റെ പകരക്കാരൻ

ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷൻ്റെ പകരക്കാരനായി സഞ്ജു സാംസൺ ഉടൻ തന്നെ തിരഞ്ഞെടുക്കപ്പെട്ടേക്കും. ആഭ്യന്തര ടൂർണമെൻ്റിൽ പങ്കെടുത്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയ കിഷൻ പരിക്കിനെത്തുടർന്ന് ഓപ്പണിംഗ് മത്സരത്തിൽ പങ്കെടുക്കുന്നത് സംശയത്തിലാണ്. കിഷൻ അവശേഷിപ്പിച്ച ശൂന്യത നികത്താൻ പരിഗണിക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള പ്രതിഭാധനനായ കീപ്പർ-ബാറ്ററായ സഞ്ജു സാംസണിന് ഈ അവസരം വാതിൽ തുറന്നു. ഇഷാൻ കിഷൻ്റെ പരിക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൻ്റെ പാത സങ്കീർണ്ണമാക്കിയിരിക്കെ, ദുലീപ് ട്രോഫിയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തുന്നത് ദീർഘമായ ഫോർമാറ്റിൽ തൻ്റെ കഴിവുകൾ […]

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മൂന്നാം പ്രീ-സീസൺ അങ്കം, എതിരാളികൾ അതിശക്തർ

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (ജൂലൈ 20) അവരുടെ മൂന്നാം പ്രീ സീസൺ മത്സരത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ, ആദ്യത്തെ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് 2-1 ന് പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ സമൂത് പ്രകാൻ എഫ്സിക്കെതിരെ 3-1 ന്റെ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ മൂന്നാം മത്സരം, മുൻ എതിരാളികളെക്കാൾ ശക്തരോടാണ്.  നേരത്തെ കളിച്ച രണ്ട് ടീമുകളും തായ് ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബുകളാണ്. മൂന്നാം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കേരള […]

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കാൻ ഫ്രഞ്ച് പോരാളി, പുതിയ സൈനിംഗ് ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രതിരോധ നിരയിലേക്ക് പുതിയ വിദേശ താരത്തെ എത്തിച്ചിരിക്കുന്നു. ടീം വിട്ട ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിക്കിന് പകരം യൂറോപ്പിൽ നിന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ്. ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. 32-കാരനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതായി ഐഎഫ്ടി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. അതേസമയം, ഫ്രഞ്ച് താരത്തിന്റെ അടുത്ത ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആയിരിക്കും എന്ന് ട്രാൻസ്ഫർ രംഗത്തെ […]

ഇന്ത്യൻ ഫുട്ബോളിലെ അൺസംഗ് ഹീറോ, വിപി സത്യന്റെ ഓർമ്മകൾക്ക് 18 വർഷം

ഓരോ ഇന്ത്യൻ ഫുട്‍ബോളർക്കും പ്രചോദനംമായ ഫുട്ബോൾ വീരനായ വി.പി.സത്യൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 18 വർഷം. 1965 ഏപ്രിൽ 29ന് കണ്ണൂരിൽ ജനിച്ച സത്യൻ കേരള സംസ്ഥാന ടീമിൻ്റെയും ഇന്ത്യൻ ദേശീയ ടീമിൻ്റെയും കരുത്തനായിരുന്നു. കളിക്കളത്തിൽ നിരവധി നേട്ടങ്ങൾ നേടിയിട്ടുണ്ടെങ്കിലും, കരിയറിൻ്റെ ഏറ്റവും ഉയർന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന് അർഹമായ അംഗീകാരം ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് പലരും വിശ്വസിക്കുന്നു. ശാന്തമായ പെരുമാറ്റത്തിനും തീവ്രമായ അർപ്പണബോധത്തിനും പേരുകേട്ട സത്യൻ ഇന്ത്യയ്‌ക്കായി 40 അംഗീകൃത അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു, 1993-ൽ ഓൾ ഇന്ത്യ ഫുട്‌ബോൾ […]

മാർക്കോ ലെസ്കോവിക്കിന്റെ പകരക്കാരൻ സെർബിയയിൽ നിന്ന്, കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം പവർബാക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണിലേക്കുള്ള സ്ക്വാഡിൽ പ്രതിരോധ ലൈനപ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിക് ടീമിൽ തുടരുമ്പോൾ, സെർബിയൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിക് ക്ലബ്ബ് വിട്ട് പുതിയ തട്ടകത്തിലേക്ക് ചേക്കേറി. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ  പ്രതിരോധ കോട്ട കാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ലെസ്കോവിക് ടീം വിട്ടതോടെ, ആ വിടവ് നികത്താനുള്ള പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സെർബിയൻ […]

മല്ലു സിംഗിന് പകരം ഡബിൾ എൻജിൻ ടാൻഗ്രി വരുന്നു!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് ഇന്ത്യൻ പോരാളിയെ

ഐഎസ്എൽ ട്രാൻസ്ഫർ രംഗത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങൾക്കൊപ്പം പ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ താരങ്ങളെയും ലക്ഷ്യം വെച്ചുള്ള പ്രോസസ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ പ്രധാന താരമായിരുന്ന ജീക്സൺ സിംഗ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, ആ വിടവ് നികത്താനുള്ള   പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 23-കാരനായ ജീക്സൺ സിംഗിന്റെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് മോഹൻ ബഗാന്റെ 25-കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദീപക് ടാൻഗ്രിയെയാണ്. മോഹൻ ബഗാൻ യൂത്ത് അക്കാദമിയിലൂടെ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് എൻജിൻ ഇനിയില്ല, ജീക്സൺ സിംഗ് ടീം വിട്ടു

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് 23 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങിനെ ഈസ്റ്റ് ബംഗാൾ സൈനിംഗ് ഉറപ്പിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി ഇതിനകം 19 മത്സരങ്ങളിൽ കളിച്ചിട്ടുള്ള യുവ പ്രതിഭയ്ക്ക് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഒന്നിലധികം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും 2023/24 സൂപ്പർ കപ്പ് വിജയികളോടൊപ്പം ചേരാൻ തീരുമാനിച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ്ബുമായി മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെട്ടിരിക്കുന്ന ജീക്സൺ ഈ ആഴ്ച അവസാനം ടീമിൻ്റെ ക്യാമ്പിൽ ചേരും. ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അഞ്ച് സീസണുകൾ ചെലവഴിച്ചു, […]

കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം!! പ്രീ-സീസണിൽ ഗോൾ നേടി മലയാളി ഡിഫൻഡർ

രണ്ടാം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. തായ്‌ലൻഡിൽ വെച്ച് നടന്ന മത്സരത്തിൽ, തായ് ലീഗ് 2 ടീമായ സമുത് പ്രകാൻ സിറ്റിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഇതോടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ പട്ടായ യുണൈറ്റഡിനോട് ഏറ്റ പരാജയ ക്ഷീണം കേരള ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി താരം ഗോൾ നേടിയത് മലയാളി ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷമായി. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി ഡിഫൻഡർ മുഹമ്മദ് […]

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൈതാനത്ത്, കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഫ്രണ്ട്‌ലി സ്റ്റാർട്ടിങ് ഇലവൻ

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രീ സീസണിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിലെ എതിരാളികൾ, തായ് ലീഗ് 2 ക്ലബ്ബ് ആയ സമുത് പ്രകാൻ സിറ്റിയാണ്. അടുത്തിടെ ടീമിനൊപ്പം ചേർന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കുന്നുണ്ട്.  കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ നോറ ഫെർണാണ്ടസ് ആണ് ഗോൾവല കാക്കുന്നത്. പ്രതിരോധ നിരയിൽ വിദേശ താരം മിലോസ് ഡ്രിൻസിക്കിനൊപ്പം സന്ദീപ് സിംഗ്, […]