ഇത് നിർബന്ധമാണ്, ആർക്കും ഇത് ഒഴിവാക്കാനാവില്ല!! കർശന തീരുമാനമെടുത്ത് ഗംഭീർ
ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ടീം ഞെട്ടിക്കുന്ന പരമ്പര തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുംബൈ ടെസ്റ്റിന് മുന്നോടിയായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉൾപ്പെടെയുള്ള മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്ക് നൽകിയിരുന്ന ഓപ്ഷണൽ പരിശീലന സൗകര്യം റദ്ദാക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് തീരുമാനിച്ചു. നവംബർ ഒന്നിന് ആരംഭിക്കുന്ന മുംബൈ ടെസ്റ്റിന് മുന്നോടിയായുള്ള രണ്ട് പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ മുതിർന്ന താരങ്ങളോട് നിർദേശിച്ചിട്ടുണ്ട്. “ഒക്‌ടോബർ 30, 31 തീയതികളിൽ രണ്ട് ദിവസത്തെ പരിശീലനത്തിന് ഹാജരാകാൻ ടീം മാനേജ്‌മെൻ്റ് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിർബന്ധമാണ്, […]