Take a fresh look at your lifestyle.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത് ഇരുപതുകാരൻ!! ആദ്യ പ്രീ സീസൺ മത്സരത്തിലെ ഏക് ഗോൾ

Kerala Blasters Yoihenba Meitei goal scorer against Pattaya United

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ 2024-25 പ്രീ സീസൺ മത്സരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തവണ തായ്‌ലൻഡിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ചെലവഴിക്കുന്നത്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ തായ് 2 ക്ലബ്ബ് ആയ പട്ടായ യുണൈറ്റഡിനെ ബ്ലാസ്റ്റേഴ്സ് നേരിട്ടു. മത്സരത്തിൽ 2-1 ന് കേരള ബ്ലാസ്റ്റേഴ്സ് തോൽവി നേരിട്ടെങ്കിലും, ചില പോസിറ്റീവ് കാര്യങ്ങൾ മത്സരത്തിൽ പ്രകടമായി. 

സൗഹൃദ മത്സരം ആയിരുന്നതിനാൽ തന്നെ, സ്ക്വാഡിലെ ലഭ്യമായ പരമാവധി താരങ്ങൾ മത്സരത്തിൽ പങ്കാളികളായി. ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരങ്ങളായ നോഹ സദൗയ്, സോം കുമാർ, സൊറ്റീരിയോ തുടങ്ങിയവരെല്ലാം മത്സരത്തിൽ മൈതാനത്ത് ഇറങ്ങി. മുൻ സീസണിൽ ടീമിന്റെ ഭാഗമായിരുന്ന വിദേശ താരങ്ങളായ ഡ്രിൻസിക്, പെപ്ര, ഇന്ത്യൻ താരങ്ങളായ ഇഷാൻ പണ്ഡിത, കെപി രാഹുൽ, വിബിൻ മോഹനൻ തുടങ്ങിയവരെല്ലാം കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ സ്കോർ ചെയ്തത്

യുവ മിഡ്ഫീൽഡർ യോയ്ഹെൻബാ മീതെയ് ആണ്. കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 17 ടീമിന്റെ ഭാഗമായിരുന്ന യോയ്ഹെൻബാ മീതെയ്, 2023-ലാണ് കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ ജോയിൻ ചെയ്തത്. കഴിഞ്ഞ സീസണിൽ അദ്ദേഹം തന്റെ ഐഎസ്എൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 20-കാരനായ യോയ്ഹെൻബാ മീതെയ്, പട്ടായ യുണൈറ്റഡ്നെതിരായ പ്രീ സീസൺ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായിയാണ് മൈതാനത്ത് എത്തിയത്. 

ശേഷം, 2 ഗോളുകൾക്ക് പിറകിൽ നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ ഗോൾ നേടിക്കൊടുത്തു. തീർച്ചയായും ഈ യുവ മണിപ്പൂരി മിഡ്ഫീൽഡർ, ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ തന്റെ സാന്നിധ്യം സജീവമാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. ജൂലൈ 16-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരം. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ളവർ ഈ മത്സരത്തിൽ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. Kerala Blasters Yoihenba Meitei goal scorer against Pattaya United