Take a fresh look at your lifestyle.

കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പ്രീ-സീസൺ മത്സരം സ്റ്റാർട്ടിങ് ഇലവൻ, പട്ടായ യുണൈറ്റഡിനെതിരെ ക്യാപ്റ്റൻ സന്ദീപ്

Kerala Blasters vs Pattaya United pre-season starting eleven

Kerala Blasters vs Pattaya United pre-season starting eleven: കേരള ബ്ലാസ്റ്റേഴ്സിന്റെ 2024-25 പ്രീ സീസൺ മത്സരങ്ങൾക്ക് തുടക്കം ആയിരിക്കുന്നു. ഇന്ന് പട്ടായ യുണൈറ്റഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, അവരുടെ ആദ്യ മത്സരത്തിൽ ഒരു തായ് ക്ലബ്ബിനോട് തന്നെയാണ് ഏറ്റുമുട്ടുന്നത്. ഇപ്പോൾ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ പുറത്തുവന്നിരിക്കുന്നു. 

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരാത്തതിനാൽ, ഇന്നത്തെ മത്സരത്തിൽ സന്ദീപ് ശർമയാണ് ടീമിന്റെ നായകൻ. പുതിയതായി ടീമിൽ എത്തിയ യുവ ഗോൾകീപ്പർ സോം കുമാർ ആണ് ബ്ലാസ്റ്റേഴ്സ് ഗോൾവല കാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്‌ ആയ സ്റ്റാർ ഫോർവേഡ് നോഹ സദൗയ് ഇന്ന് കളിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒപ്പം ഇഷാൻ പണ്ഡിതയും, കെപി രാഹുലും ഫ്രന്റ്‌ ലൈനിൽ കളിക്കുന്നു. 

മലയാളി താരം വിപിൻ മോഹൻ, ഫ്രഡ്‌ഡി ലല്ലാവ്മവ്മാ, ഡാനിഷ് ഫാറൂഖ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ കളിക്കുന്നത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ ഉരുക്കുപോട്ടയായ മിലോസ് ഡ്രിൻസിക്കും പ്രീ സീസണിലെ ആദ്യ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ട്. അദ്ദേഹത്തോടൊപ്പം, കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് സീസൺ നഷ്ടമായ, ഐബാൻഭാ ഡോഹ്ലിംഗും ഇന്ന് കളിക്കുന്നു. 

ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, കേരള ബ്ലാസ്റ്റേഴ്സിന് എതിരെ പട്ടായ യുണൈറ്റഡ് ആദ്യ ഗോൾ നേടിയിരിക്കുന്നു. പ്രീസീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയാണ് ആരംഭിച്ചിരിക്കുന്നത് എന്ന് വേണം ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതേസമയം, മത്സരം പുരോഗമിക്കവേ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.