Take a fresh look at your lifestyle.

പരാജയത്തോടെ പ്രീ-സീസൺ തുടക്കം!! കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് തായ് ക്ലബ് പട്ടായ യുണൈറ്റഡ്

Kerala Blasters vs Pattaya United pre-season match result

ആദ്യ പ്രി-സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. തായ് ക്ലബ്ബായ പട്ടായ യുണൈറ്റഡ്നോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. പട്ടാന സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ 2-1 നാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ പട്ടായ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പട്ടായ യുണൈറ്റഡ് ആദ്യ ഗോൾ നേടി. 

തുടർന്ന് 1-0 ത്തിന് ആദ്യ പകുതി അവസാനിക്കുകയും, രണ്ടാം പകുതിയിൽ പട്ടായ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കിയെങ്കിലും, പരാജയത്തെ തടുക്കാൻ ആയില്ല. ഇതോടെ, 2024-25 പ്രീ സീസൺ പരാജയത്തോടെ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പടക്ക് വേണ്ടി പുതിയ സൈനിംഗ് ആയ 

നോഹ സദൗയ് ഉൾപ്പെടെയുള്ള താരങ്ങൾ ഇറങ്ങിയിരുന്നു. മിലോസ് ഡ്രിൻസിക്, ഇഷാൻ പണ്ഡിത, കെപി രാഹുൽ, വിപിൻ മോഹൻ തുടങ്ങിയ താരങ്ങൾ എല്ലാവരും തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു. എന്നാൽ, തായ് 2 ലീഗിൽ കളിക്കുന്ന പട്ടായ യുണൈറ്റഡ്നോട് പരാജയം വഴങ്ങാൻ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. മത്സരത്തെ സംബന്ധിച്ച് കൂടുതൽ അപ്ഡേറ്റുകൾ ടീം പുറത്തു വിട്ടിട്ടില്ല. 

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ടീമിനൊപ്പം ചേർന്നിരിക്കുന്നു. തായ്‌ലൻഡിൽ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ലൂണ ഇന്നാണ് ജോയിൻ ചെയ്തത്. ഇത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിനെ കൂടുതൽ ആവേശത്തിൽ ആക്കും എന്നകാര്യം തീർച്ചയായും. പ്രീ സീസണിലെ തുടർന്നുള്ള മത്സരങ്ങളിലും വ്യത്യസ്ത പരീക്ഷണങ്ങൾക്ക് ആയിരിക്കും പരിശീലകൻ മൈക്കിൾ സ്റ്റാറെ മുൻഗണന നൽകുക. Kerala Blasters vs Pattaya United pre-season match result