Take a fresh look at your lifestyle.

ഇനി നീ നരഗം കാണും കൊച്ചിയിൽ, ‘സൂപ്പർ ദിമി’ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

Dimitris Diamantakos to East Bengal reaction of Kerala Blasters fans

Dimitris Diamantakos to East Bengal reaction of Kerala Blasters fans: കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയ ദിമിത്രിയോസ് ഡയമന്റകോസ്, രണ്ട് വർഷത്തെ കോൺട്രാക്ടിന് ശേഷം ഇപ്പോൾ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരിക്കുകയാണ്. 2022-24 സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ദിമിത്രിയോസ്, 38 ലീഗ് മത്സരങ്ങളിൽ നിന്ന് നേടിയ 23 ഗോളുകൾ ഉൾപ്പെടെ

ആകെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 44 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ദിമിത്രിയോസ് ഡയമന്റകോസിനെ ടീമിൽ നിലനിർത്താൻ ക്ലബ്ബ് മാനേജ്മെന്റ് ശ്രമിച്ചിരുന്നെങ്കിലും, അദ്ദേഹം ആവശ്യപ്പെടുന്ന ഉയർന്ന വേതനം ക്ലബ്ബിന് നൽകാൻ ആകില്ല എന്ന നിലപാട് മാനേജ്മെന്റ് എടുത്തതോടെ, പരസ്പര ധാരണയോടെ ഗ്രീക്ക് താരം ക്ലബ്ബ് വിടുകയായിരുന്നു. കൃത്യമായ അവസരം കാത്തിരുന്ന ഈസ്റ്റ് ബംഗാൾ, കേരള ബ്ലാസ്റ്റേഴ്സിൽ 0.63 ഗോൾ റേഷിയോ ഉണ്ടായിരുന്ന സ്ട്രൈക്കറെ സൈൻ ചെയ്തു. 

എന്നാൽ, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഡയമന്റകോസിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായം ഉണ്ടായിരിക്കുകയാണ്. ക്ലബ്ബ് വിട്ട താരത്തെ ഒരു വിഭാഗം ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുകയും, താരത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെന്ന് മോശം പ്രതികരണങ്ങൾ നടത്തുകയും ചെയ്യുമ്പോൾ, കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച സംഭാവന ചെയ്ത താരത്തെ

ഇത്തരത്തിൽ ആക്ഷേപിക്കരുത് എന്നാണ് മറ്റൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിലപാട്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ ആയ താരത്തെ, ‘ദിമി നമ്മുടെ ഡയമണ്ട്’, ‘ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ ദിമി’ എന്നെല്ലാം വാഴ്ത്തിയിരുന്ന ആരാധകർ, ഇന്ന് ഈസ്റ്റ് ബംഗാൾ ദിമിയെ അവരുടേതായ രീതിയിൽ വാഴ്ത്തി സ്വീകരണം നൽകുമ്പോൾ അതിനെ കടുത്ത ഭാഷയിൽ പരിഹസിക്കുന്നത് തികച്ചും വിരോധാഭാസമായി ആണ് കാണപ്പെടുന്നത്.