കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം!! പ്രീ-സീസണിൽ ഗോൾ നേടി മലയാളി ഡിഫൻഡർ

രണ്ടാം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. തായ്‌ലൻഡിൽ വെച്ച് നടന്ന മത്സരത്തിൽ, തായ് ലീഗ് 2 ടീമായ സമുത് പ്രകാൻ സിറ്റിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഇതോടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ പട്ടായ യുണൈറ്റഡിനോട് ഏറ്റ പരാജയ ക്ഷീണം കേരള ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി താരം ഗോൾ നേടിയത് മലയാളി ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷമായി. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി ഡിഫൻഡർ മുഹമ്മദ് […]

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൈതാനത്ത്, കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഫ്രണ്ട്‌ലി സ്റ്റാർട്ടിങ് ഇലവൻ

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രീ സീസണിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിലെ എതിരാളികൾ, തായ് ലീഗ് 2 ക്ലബ്ബ് ആയ സമുത് പ്രകാൻ സിറ്റിയാണ്. അടുത്തിടെ ടീമിനൊപ്പം ചേർന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കുന്നുണ്ട്.  കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ നോറ ഫെർണാണ്ടസ് ആണ് ഗോൾവല കാക്കുന്നത്. പ്രതിരോധ നിരയിൽ വിദേശ താരം മിലോസ് ഡ്രിൻസിക്കിനൊപ്പം സന്ദീപ് സിംഗ്, […]

മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആഗ്രഹം, മധുര പ്രതികാരം വീട്ടി ഗോവ

ഐഎസ്എൽ ട്രാൻസ്ഫർ രംഗം ചൂട് പിടിച്ചിരിക്കെ, ഐഎസ്എൽ അനുഭവ പരിചയമുള്ള വിദേശ താരങ്ങൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ വലിയ മത്സരമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ താരമായിരുന്ന അൽബേനിയൻ ഫോർവേഡ്  അർമാണ്ടോ സാദിക്കുവിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം,  കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് എഫ്സി ഗോവ 33-കാരനായ സ്ട്രൈക്കറുമായി വാക്കാൽ ധാരണ ആയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് പ്രകാരം, സാദിക്കുവും ഗോവയും […]