ഒറ്റക്കാലിൽ വന്നാലും റിഷാബ് പന്ത് ലോകകപ്പ് ടീമിൽ വേണം… വിപ്ലവ പ്രഖ്യാപനവുമായി സുനിൽ ഗവാസ്ക്കർ
ടി20 ലോകകപ്പിന് അഞ്ച് മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാൽ ഇനി കളിക്കുന്ന ഓരോ മത്സരവും കളിക്കാർക്ക് പ്രധാനമാണ്. ഇന്ന് തുടങ്ങുന്ന അഫ്ഗാൻ പരമ്പരയും വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗുമെല്ലാം വേൾഡ് കപ്പ് ടീം സെലെക്ഷനിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും എന്നുറപ്പാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് ചോയ്സ് കളിക്കാരിൽ കുറച്ച് പേർക്ക് പരിക്കേറ്റതിനാൽ അനിശ്ചിതത്വം നില നിൽക്കുന്നുണ്ട്.അവരിൽ ചിലർ ഐപിഎല്ലിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കാണുന്നുണ്ട്. ഐപിഎൽ 2024-ൽ മടങ്ങി വരാൻ സാധ്യതയുള്ള താരമാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് […]