വിമർശകരുടെ വായ അടപ്പിച്ച് സഞ്ജു സാംസൺ!! മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റനും
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തിൽ മികച്ച വിജയം ആണ് ടീം ഇന്ത്യ നേടിയത്. മത്സരത്തിൽ ഓപ്പണർ ആയി എത്തിയ മലയാളി താരം സഞ്ജു സാംസനും ശ്രദ്ധേയമായ ഇന്നിങ്സ് കാഴ്ചവെച്ചു. 19 പന്തിൽ 6 ബൗണ്ടറികൾ സഹിതം 29 റൺസ് ആണ് സഞ്ജു സാംസൺ സ്കോർ ചെയ്തത്. സന്ദർഭോചിതമായ ഇന്നിങ്സ് ആയിരുന്നിട്ടും, ഒരു കൂട്ടം വിമർശകർ ഇപ്പോഴും സഞ്ജുവിനെതിരെയുള്ള പരാമർശങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടത്തുന്ന പ്രതികരണങ്ങളിൽ, ഒരു വിഭാഗം ആളുകൾ സഞ്ജുവിനെ വിമർശിക്കുന്നത് […]