“ആനന്ദത്താൽ കണ്ണുകൾ നിറഞ്ഞൊഴുകി” പുണ്യഭൂമിയിലെ വിശേഷങ്ങൾ പങ്കുവെച്ച് നിയാസ് ബക്കർ
Niyas Backer Touching Pilgrimage to Mecca: പുണ്യഭൂമിയായ മക്കയിൽ സന്ദർശനം നടത്തിയ വിശേഷങ്ങൾ പങ്കുവെച്ച് നടൻ നിയാസ് ബക്കർ. ഭാര്യക്കൊപ്പമാണ് നിയാസ് യാത്ര പോയത്. നാടിനും വീട്ടുകാർക്കും എല്ലാം പ്രാർത്ഥന നടത്തിയതിനെ കുറിച്ചും നിയാസ് കുറിപ്പിൽ പരാമർശിച്ചു. മുഴുവൻ കുറിപ്പ് വായിക്കാം: “സർവ്വേശ്വരന്റെ അനുഗ്രഹത്താൽ മക്കയിലെ പുണ്യഭൂമിയിൽ ഒരിക്കൽ കൂടി പ്രവേശിച്ചു. ആത്മീയതയുടെ ആനന്ദത്താൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയ മനുഷ്യക്കടലിലൂടെ നിയന്താവിന്റെ പ്രകീർത്തനങ്ങൾ ചൊല്ലി ലയിച്ചു ചേർന്നു. കൂടെ ഹസീനയും ഉണ്ടായിരുന്നു. ഈ യാത്രയ്ക്ക് […]