Take a fresh look at your lifestyle.

കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം!! പ്രീ-സീസണിൽ ഗോൾ നേടി മലയാളി ഡിഫൻഡർ

രണ്ടാം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. തായ്‌ലൻഡിൽ വെച്ച് നടന്ന മത്സരത്തിൽ, തായ് ലീഗ് 2 ടീമായ സമുത് പ്രകാൻ സിറ്റിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഇതോടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ പട്ടായ യുണൈറ്റഡിനോട് ഏറ്റ പരാജയ ക്ഷീണം കേരള ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി താരം ഗോൾ നേടിയത്

മലയാളി ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷമായി. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി ഡിഫൻഡർ മുഹമ്മദ് സഹീഫ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. മലപ്പുറം തിരൂർ സ്വദേശിയാണ് ഈ 21-കാരൻ. കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിൽനിന്ന് കഴിഞ്ഞ സീസണിൽ സീരിയർ ടീമിലേക്ക് പ്രമോഷൻ നേടിയ താരം, കഴിഞ്ഞ സീസണിൽ ഗോകുലം കേരളത്തിനുവേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു. സമുത് പ്രകാൻ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ നേടിയത്, 

ഘാന സ്ട്രൈക്കർ ക്വാമി പെപ്രയാണ്. ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിതയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഗോൾ സ്കോർ ചെയ്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരിക്കുന്നത്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ തായ് ലീഗ് 2 ക്ലബ്ബ് ആയ പട്ടായ യുണൈറ്റഡിനെതിരെ 2-1 ന്റെ അപ്രതീക്ഷിത പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്, സമുത് പ്രകാൻ സിറ്റിക്കെതിരെ നേടിയ വിജയം പ്രീ സീസൺ ആവേശങ്ങൾ വർധിപ്പിക്കാൻ കാരണമായി. 

പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറെ ഓരോ പ്രീ സീസൺ മത്സരങ്ങളും വ്യത്യസ്ത പരീക്ഷണങ്ങൾക്കാണ് മുൻ തൂക്കം നൽകുന്നത്. അദ്ദേഹത്തിന് ടീമുമായി ഇടപഴകാനും, അടുത്ത ബന്ധം സ്ഥാപിക്കാനും മത്സരങ്ങൾ സഹായകരമാകും. ഓഗസ്റ്റ് 1 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾക്കും തുടക്കമാവുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ട്രോഫി വരൾച്ച അവസാനിപ്പിച്ച്, വലിയ ആത്മവിശ്വാസത്തോടെ ഐഎസ്എൽ സീസണിലേക്ക് കടക്കാനാണ് ഡ്യൂറൻസ് കപ്പിലൂടെ ടീം ലക്ഷ്യം വെക്കുന്നത്. Kerala Blasters first pre season win against Samut Prakan City FC