ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ.പന്ത് ഉപയോഗിച്ചുള്ള അതിശയകരമായ പ്രകടനങ്ങൾകൊണ്ട് ടീം ഇന്ത്യയെ നിരവധി മത്സരങ്ങളിൽ വിജയിപ്പിക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്.ടെസ്റ്റ് ഫോർമാറ്റിൽ മികച്ച പ്രകടനം തുടരുമ്പോൾ ടി20, ഏകദിന ഫോർമാറ്റുകളിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിക്കുന്നില്ല
മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രവിചന്ദ്രൻ അശ്വിനെക്കുറിച്ച് ചില അഭിപ്രായങ്ങൾ തുറന്ന് തന്നെ പങ്കുവെച്ചിരിക്കുകയാണ്.ഇന്ത്യയുടെ ഏകദിന – ടി20 ടീമുകളില്‍ വെറ്ററന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് യുവരാജ് പറഞ്ഞു.റെഡ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അശ്വിന്‍ ടീമിലേക്ക് എത്താന്‍ അര്‍ഹന്‍ അല്ലെന്നാണ് യുവരാജിന്‍റെ അഭിപ്രായം.ഏകദിന, ടി20 ക്രിക്കറ്റില്‍ അശ്വിന്‍റെ ബാറ്റിംഗലും ഫീല്‍ഡിംഗും വലിയ ബാധ്യതയാണെന്നും യുവരാജ് സിംഗ് പറഞ്ഞു.
അശ്വിൻ ഒരു മികച്ച ബൗളറാണ്, പക്ഷേ ഏകദിനത്തിലും ടി20യിലും കളിക്കാൻ അദ്ദേഹം അർഹനാണെന്ന് ഞാൻ കരുതുന്നില്ല. പന്തിൽ അദ്ദേഹം വളരെ മികച്ചവനാണ്, പക്ഷേ ബാറ്റിൽ എന്താണ് കൊണ്ടുവരുന്നത്? അതോ ഫീൽഡർ എന്ന നിലയിലോ?
ടെസ്റ്റ് ടീമിൽ അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഒരു സ്ഥാനത്തിന് അർഹനാണെന്ന് ഞാൻ കരുതുന്നില്ല’യുവരാജ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.യുവ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും കടന്നു വന്നതോടെ 2017ന് ശേഷം രവിചന്ദ്രൻ അശ്വിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായി.
കരിയറിന്‍റെ തുടക്കത്തില്‍ ലഭിച്ചത് പോലുള്ള അവസരങ്ങള്‍ നിലവില്‍ അദ്ദേഹത്തിന് ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ലഭിക്കാറില്ല. അടുത്തിടെ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമല്‍ അശ്വിന്‍ ഇടം കണ്ടെത്തിയിരുന്നു.ലോകകപ്പിന് മുന്‍പ് നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലൂടെയായിരുന്നു താരം 20 മാസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഏകദിനത്തിൽ കളിച്ചത്.2023ലെ ഏകദിന ലോകകപ്പിലും, അക്സർ പട്ടേലിന് പരിക്കേറ്റതിനെത്തുടർന്ന് രവിചന്ദ്രൻ അശ്വിൻ അവസാന നിമിഷം ഇന്ത്യൻ ടീമിൽ ഇടം നേടി.