ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അത്ഭുതം കാണിച്ചിരുന്ന ക്രിക്കറ്ററാണ് ഉമേഷ് യാദവ്. പ്രധാനമായും പേസറായിയാണ് ഉമേഷ് കളിക്കുന്നതെങ്കിലും പലപ്പോഴും ഇന്ത്യക്കായി ബാറ്റുകൊണ്ടും തകർപ്പൻ പ്രകടനങ്ങൾ ഈ താരം പുറത്തെടുത്തിരുന്നു.
ഇപ്പോൾ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ എക്സസ് ടീമിനായി തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ഉമേഷ്. എക്സസ് ടീമിനായി ഒമ്പതാമതായി ബാറ്റിംഗിറങ്ങിയ ഉമേഷ് ഒരു തട്ടുപൊളിപ്പൻ അർത്ഥസെഞ്ച്വറി മത്സരത്തിൽ നേടുകയുണ്ടായി. ഇതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
മത്സരത്തിൽ എക്സസ് ടീമിനായി ഒമ്പതാമനായി ആയിരുന്നു ഉമേഷ് യാദവ് ക്രീസിലെത്തിയത്. 45 പന്തുകൾ ഇന്നിങ്സിൽ നേരിട്ട ഉമേഷ് യാദവ് 51 റൺസാണ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഒരു ടെസ്റ്റ് മത്സരമായിട്ട് കൂടി 113 സ്ട്രൈക്ക് റേറ്റിലാണ് ഉമേഷ് യാദവ് ബാറ്റ് വീശിയത്. ഉമേഷിനെ കൂടാതെ എക്സസിനായി എട്ടാമനായി ക്രീസിലെത്തിയ സിമോൺ ഹാർമറും മത്സരത്തിൽ അർത്ഥസഞ്ചറി സ്വന്തമാക്കുകയുണ്ടായി.
മാത്രമല്ല ഏഴാമനായി ബാറ്റിംഗിനിറങ്ങിയ ആദം റോസിംഗ്ടൺ എക്സസ് ടീമിനായി മത്സരത്തിൽ സെഞ്ചുറിയും നേടിയിരുന്നു.എന്തായാലും ഉമേഷ് യാദവിന്റെ ഈ തകർപ്പൻ അർദ്ധ സെഞ്ച്വറി പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മുൻപും ഇംഗ്ലണ്ടിൽ ഇത്തരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ നടത്തിയ പാരമ്പര്യം ഉമേഷിനുണ്ട്. നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് ഉമേഷ് പുറത്താണ്.
2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഉമേഷ് യാദവ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരുന്നു. എന്നാൽ മത്സരത്തിൽ കളിക്കാൻ ഉമേഷിന് അവസരം ലഭിച്ചില്ല. വരും മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഉമേഷ് യാദവ് ഇന്ത്യൻ ടീമിൽ വീണ്ടും ഇടംപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.