പച്ചമീൻ മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ ഇതാ ഒരു പുതിയ സൂത്രം!! ഇങ്ങനെ ചെയ്തു നോക്കൂ പിന്നെ നിങ്ങൾ ഇങ്ങനെയേ ചെയ്യൂ.. മീൻ ഇപ്പോഴും ഫ്രഷായി ഇരിക്കും..!! | Tips For Storing Fish As Fresh

Tips For Storing Fish As Fresh: നമ്മൾ എല്ലാവരും ദിവസേന ഉപയോഗിക്കുന്ന ഭക്ഷണ ഇനമാണ് മീൻ. മീൻ കറി ആയാലും മീൻ പൊരിച്ചത് ആയാലും, മീൻ വിഭവങ്ങൾ ഇല്ലാത്ത ഒരു ദിവസം നമുക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ദിവസേന മീൻ വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ് ആണ് പങ്കുവെക്കുന്നത്. മീൻ എങ്ങനെ കുറേ ദിവസം കേടാകാതെ സൂക്ഷിക്കാൻ അറബികൾ സാധാരണയായി ചെയ്യുന്ന ഒരു ടിപ് ആണ് ഇത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ മീൻ കുറേ ദിവസം കഴിഞ്ഞാലും നല്ല ഫ്രഷ് ആയി തന്നെ ഉപയോഗിക്കാം. മീൻ വൃത്തിയാക്കാതെ ഫ്രീസറിൽ മറ്റും വച്ച് ഉപയോഗിക്കുന്ന സമയത്ത് മീനിന് ചളുപ്പ് മണം ഉണ്ടാകും, ഈ ഒരു ചളുപ്പു മണം ഇല്ലാതെ മീൻ സൂക്ഷിക്കാൻ ഉള്ള ഒരു ടിപ് ആണ് ഇത്. ആദ്യമായി വാങ്ങിയ മീൻ നന്നായി ഉപ്പിട്ട വെള്ളത്തിൽ നാലഞ്ച് തവണ കഴുകുക. തുടർന്ന് മീൻ തല കളഞ്ഞ് വൃത്തിയാക്കുക.

ഇനി കുറച്ചു വെള്ളം എടുക്കുക അതിലേക്ക് ഒരു കാൽ സ്പൂൺ വിനെഗർ ചേർക്കുക. ഈ വെള്ളത്തിലേക്ക് നന്നായി കഴുകി വൃത്തിയാക്കി വച്ച മീൻ ഇട്ട് വെക്കുക. ഇനി പാത്രം ഫ്രീസറിൽ വെക്കുക, പാത്രം മൂടി വെക്കാൻ ശ്രദ്ധിക്കുക. ഇനി മീൻ കറി വെക്കാനായി ഉപയോഗിക്കേണ്ട സമയത്ത് ഈ പാത്രം പുറത്ത് എടുത്ത് വെക്കുക. പുറത്ത് എടുത്ത് വെച്ച് തണുപ്പ് മാറുന്നത് വരെ കാത്തിരിക്കുക. അതിനു ശേഷം മാത്രം ഉപയോഗിക്കുക. നല്ല ഫ്രഷ് ആയി തന്നെ ഒരു മാസം വരെ നിങ്ങൾക്ക് മീൻ സൂക്ഷിക്കാം.

ഇതിലൂടെ ദിവസേന മീൻ മാർക്കറ്റിൽ പോയി വാങ്ങാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. To Store Fish For Long

Kitchen TipsTipsTips For Storing Fish As Fresh
Comments (0)
Add Comment