ആദ്യം അടിച്ചു പറത്തി..പിന്നെ എറിഞ്ഞിട്ടു!! ഇംഗ്ലണ്ട് എതിരെ റെക്കോർഡ് ജയം റാഞ്ചി ടീം ഇന്ത്യ

ഇംഗ്ലണ്ട് എതിരായ മൂന്നാം ക്രിക്കറ്റ്‌ ടേസ്റ്റിൽ റെക്കോർഡ് ജയം നേടി ടീം ഇന്ത്യ. രാജ്കൊട്ട് ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കരസ്ഥമാക്കിയത് 434 റൺസ് ചരിത്ര ജയം. ഇതോടെ 5 ടെസ്റ്റ്‌ മത്സര പരമ്പരയിൽ രോഹിത് ശർമ്മയും സംഘവും 2-1ന് മുൻപിലേക്ക് എത്തി.

നാലാം ദിനം രണ്ടാം ഇനിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം ജൈസ്വാൾ ഇരട്ട സെഞ്ച്വറി കരുത്തിൽ 430 റൺസ് എന്നുള്ള വമ്പൻ ടോട്ടലിലേക്ക് കുതിച്ചു ഇംഗ്ലണ്ട് മുൻപിലേക്ക് വെച്ചത് 557 റൺസ് ടാർജെറ്റ്. റെക്കോർഡ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ ഇംഗ്ലണ്ട് തകരുന്ന കാഴ്ചയാണ് കാണാൻ കാണാൻ കഴിഞ്ഞത്. ഇന്ത്യൻ സ്പിൻ, പേസ് ബൗളർമാർ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ 122 എന്നുള്ള ടോട്ടലിൽ എറിഞ്ഞിട്ടു.

ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ടാം ഇന്നിങ്സിൽ 5 വിക്കെറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് രണ്ടും ബുംറ , അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.നേരത്തെ ഇംഗ്ലണ്ട് ബൌളിംഗ് നിരക്ക് മുൻപിൽ പൂർണ്ണമായി നിറഞ്ഞു ആടിയ ജൈസ്വാൾ 230 ബോളുകളിൽ നിന്നും മാത്രമാണ് ഇരട്ട ശതകത്തിലേക്ക് എത്തിയത്.നാലാം ദിനം ഇന്ത്യക്ക് ആദ്യമേ നഷ്ടമായത് ശുഭ്മാൻ ഗിൽ വിക്കെറ്റ് ആണ്.സെഞ്ച്വറിക്ക് 9 റൺസ് അകലെ 91 റൺസിൽ ഗിൽ നിർഭാഗ്യ രീതിയിൽ റൺ ഔട്ട്‌ ആയി. ശേഷം എത്തിയ ജൈസ്വാൾ തന്റെ മികവ് ഇംഗ്ലണ്ട് ബൗളർമാർക്ക് എതിരെ കാണിച്ചു.

ജൈസ്വാൾ വെറും 236 ബോളിൽ 14 ഫോറും 12 സിക്സ് അടക്കം 214 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ സർഫ്രാസ് ഖാൻ 72 പന്തുകളിൽ നിന്നും 68 റൺസ് നേടി.ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസ് എന്നുള്ള വമ്പൻ ടോട്ടലിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു .റൺസ് അടിസ്ഥാനത്തിൽ ടീം ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ്‌ ജയം കൂടിയാണ് ഇത്‌.

Ind: Eng
Comments (0)
Add Comment