ഇനി കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകൾ വെറുതെ കളയണ്ട!! ഇത് ഉപയോഗിച്ച് 5 മിനുട്ടിൽ രുചിയൂറും നുറുക്കു കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കാം..!! | Tasty Kannimanga Pickle

Tasty Kannimanga Pickle: കണ്ണിമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണയായി ആരും നിലത്ത് കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ടാവില്ല. കാരണം അവയ്ക്ക് ചെറിയ രീതിയിൽ ഒരു വാട്ടച്ചുവ ഉണ്ടാവുകയും അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകാനുള്ള

സാധ്യതയും കൂടുതലാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു തന്നെ കൊഴിഞ്ഞുവീണ കണ്ണിമാങ്ങ ഉപയോഗിച്ച് എങ്ങനെ നല്ല രുചികരമായ അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി ഒട്ടും വെള്ളമില്ലാതെ തുടച്ചെടുക്കുക. ശേഷം കത്തി ഉപയോഗിച്ച് മാങ്ങയുടെ നെടുകെ കീറി അണ്ടി പൂർണ്ണമായും എടുത്തു കളയുക.

നാല് പീസ് വരുന്ന രീതിയിലാണ് മാങ്ങ മുറിച്ചെടുക്കേണ്ടത്. മുഴുവൻ മാങ്ങയും മുറിച്ചെടുത്തു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും അടച്ചു വയ്ക്കണം. എന്നാൽ മാത്രമേ മാങ്ങയിൽ നിന്നും വെള്ളം ഇറങ്ങി കിട്ടുകയുള്ളൂ. ഈയൊരു സമയം കൊണ്ട് അച്ചാറിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ തയ്യാറാക്കി വയ്ക്കാം. ഒരു ടീസ്പൂൺ അളവിൽ ചതച്ചെടുത്ത കടുക്, കാൽ ടീസ്പൂൺ അളവിൽ കായം, എരുവിന് ആവശ്യമായ മുളകുപൊടി, ചൂടുവെള്ളം ഇത്രയും സാധനങ്ങളാണ് ആവശ്യമായിട്ടുള്ളത്.

മാങ്ങയിൽ നിന്നും നല്ല രീതിയിൽ വെള്ളമിറങ്ങി തുടങ്ങി കഴിഞ്ഞാൽ പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതോടൊപ്പം ഈയൊരു കൂട്ടിലേക്ക് ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്താൽ അച്ചാർ റെഡിയായി കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ ഉപയോഗിച്ചു തുടങ്ങാവുന്ന രുചികരമായ ഒരു കണ്ണിമാങ്ങ അച്ചാർ ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : Sree’s Veg Menu

picklerecipeTasty Kannimanga Pickle
Comments (0)
Add Comment