Suryanarayanan playback singing with Sithara Krishnakumar: ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ടോപ് സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ താരമാണ് സൂര്യനാരായണൻ. പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ ഈ യുവ ഗായകൻ ഇന്ന് സ്റ്റാർ സിംഗർ സീസൺ 10-ലെ മത്സരാർത്ഥി കൂടിയാണ്. സ്റ്റാർ സിങ്ങറിൽ എത്തിയ ശേഷം സൂര്യ നാരായണന്
ആരാധക പിന്തുണ വളരെയധികം വർദ്ധിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്നു. ഇപ്പോൾ, റിയാലിറ്റി ഷോ പുരോഗമിക്കുന്ന വേളയിൽ തന്നെ മലയാളം സിനിമയിൽ പിന്നണി ഗായകൻ എന്ന നിലയിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ഇപ്പോൾ തന്റെ രണ്ടാമത്തെ സിനിമയിൽ ഗാനം ആലപിച്ചിരിക്കുകയാണ് സൂര്യനാരായണൻ. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന സിറ്റി ട്രാഫിക് എന്ന ചിത്രത്തിലാണ് സൂര്യനാരായണൻ ഗാനം ആലപിച്ചിരിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, ജനപ്രിയ ഗായികയും സ്റ്റാർ സിംഗറിലെ വിധികർത്താവുമായ സിത്താര കൃഷ്ണകുമാറിനോടൊപ്പം ആണ് സൂര്യനാരായണൻ ഗാനം ആലപിച്ചിരിക്കുന്നത്. താൻ കണ്ടസ്റ്റന്റ് ആയി പങ്കെടുക്കുന്ന റിയാലിറ്റി ഷോയുടെ വിധികർത്താവിനൊപ്പം സിനിമയിൽ ഗാനം ആലപിക്കാൻ ലഭിച്ച അവസരം സൂര്യനാരായണൻ എന്ന ഗായകന്റെ കഴിവ് എത്രത്തോളം ആണെന്ന് പ്രകടമാക്കുന്നു. ഇരുവരും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അജയ് രവി ആണ്. വയലാർ ശരത്ചന്ദ്രവർമ്മ ആണ് ഗാനത്തിന്റെ രചയിതാവ്.
Surya Narayanan, a popular singer who rose to fame through the music reality show Top Singer on Flowers TV, is now a contestant on Star Singer Season 10, gaining immense fan support. Alongside his reality show journey, he has also debuted as a playback singer in Malayalam cinema. He recently sang his second film song for City Traffic, directed by Prasad Nooranad, alongside judge and renowned singer Sithara Krishnakumar—a testament to his talent. The song, composed by Ajay Ravi and written by Vayalar Sharathchandra Varma, highlights his growing versatility in the industry.