ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ജനകീയനായ ഗായകനാണ് സൂര്യനാരായണൻ. നിലവിൽ സ്റ്റാർ സിംഗർ സീസൺ 10 കണ്ടെസ്റ്റന്റ് ആയ സൂര്യനാരായണന് ധാരാളം ആരാധകർ ഉണ്ട്. തന്റെ ആരാധകരുമായി വ്യക്തിജീവിത വിശേഷങ്ങൾ എല്ലായിപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സൂര്യനാരായണൻ പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് പരിചിതമാണ്.
പ്രത്യേകിച്ച് സൂര്യനാരായണനും അദ്ദേഹത്തിന്റെ അച്ഛനും തമ്മിലുള്ള ബോണ്ട് പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം സൂര്യനാരായണൻ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ഫാദർസ് ഡേയിൽ അച്ഛനോടൊപ്പം ഒരു ചിത്രം പകർത്താൻ കാത്തുനിൽക്കുന്ന മക്കളെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതോടൊപ്പം അന്നത്തെ ദിവസത്തിന്റെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കുറിപ്പും സൂര്യനാരായണൻ പങ്കുവെച്ചിരിക്കുന്നു.
“രാവിലെ മുതൽ പപ്പയെ നോക്കിയിരിക്കുവാ ഒരു fresh Pic എടുക്കാൻ. എവടെ കിട്ടാൻ വെളുപ്പിനെ ഈ മഴയത്ത് 6.30 മണി മുതൽ തുടങ്ങിയ ക്ലാസ് ഇപ്പഴാ വീട്ടിൽ വന്നു കയറിയത്. എല്ലാരും പറയും പപ്പ ഒരു ചൂടനാണ് സ്വാർത്ഥനാണ് പപ്പയ്ക്ക് ഞങ്ങൾ എന്ന ചിന്ത മാത്രമേ ഉള്ളു എന്ന്. പക്ഷെ അതല്ല സത്യം പപ്പ ഏറ്റവും സത്യസന്ധനാണ് കപടതയില്ലാത്തയാളാണ് മനസിലുളളത് അപ്പഴേ മുഖത്തറിയും’ ഉള്ളിൽ വെറും പാവമാണ് പലപ്പോഴും പഴയ കാര്യങ്ങൾ ഓർത്ത് പപ്പയുടെ കണ്ണ് നിറയുന്നത് ഞാൻ കാണാറുണ്ട്. പപ്പ ഞങ്ങൾക്കു കിട്ടിയ ഭാഗ്യമാണ്. അത്രേ പറയാനുള്ളു. Happy Fathers day പപ്പച്ചീ.”
Summary: Suryanarayanan, a popular singer and contestant on Star Singer Season 10, recently shared a heartfelt Father’s Day post, showcasing his close bond with his father. In an emotional note, he described his father as a kind, genuine man who waited all morning for a photo despite his busy schedule, dismissing any notions of him being selfish. Suryanarayanan expressed deep gratitude, calling his father a blessing and wishing him a Happy Father’s Day, while fans admired their touching relationship.