വീണ്ടും സെഞ്ച്വറി.. രഞ്ജിയിൽ പൂജാരയുടെ വിപ്ലവ ബാറ്റിങ്.. ടെസ്റ്റ്‌ സ്‌ക്വാഡിലേക്ക് ടീം ഇന്ത്യ വിളിക്കുമോ??

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബാറ്റിംഗ് ഫോം തുടർന്നു സീനിയർ ഇന്ത്യൻ താരമായ പൂജാര. ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡിലേക്ക് ഒരു തിരിച്ചു വരവ് വെയിറ്റ് ചെയ്യുന്ന പൂജാര മനോഹരമായ മറ്റൊരു സെഞ്ച്വറിയാണ് ഇന്നലെ നേടിയത്.ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് സൗരാഷ്ട്ര താരം നേടിയത് 648 റണ്‍സാണ്. ഇന്നും പൂജാര സെഞ്ചുറി നേടിയിരുന്നു. പുറത്താവാതെ നേടിയ 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പൂജാരയ്ക്കുണ്ട്.

രഞ്ജി ട്രോഫിയിലെ രാജസ്ഥാൻ-സൗരാഷ്ട്ര മത്സരത്തിൽ തൻ്റെ 62-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് വെറ്ററൻ ബാറ്റർ അടിച്ചുകൂട്ടിയത്. ശേഷിക്കുന്ന മൂന്ന് IND vs ENG ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ BCCI സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്ന ദിവസമാണ് അദ്ദേഹം സെഞ്ച്വറി നേടിയത്.വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ലഭ്യമല്ലാത്തതിനാൽ മധ്യനിര ഫോമിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പൂജാരയെ IND vs ENG ടെസ്റ്റിനായി തിരിച്ചുവിളിക്കുമോ എന്നറിയണം.

വിശാഖപട്ടണത്തിൽ അരങ്ങേറ്റം കുറിച്ച രജത് പതിദാറിന് സെറ്റിൽ ചെയ്യാൻ സമയം വേണം. അവിടെയാണ് ഇന്ത്യയ്ക്ക് മികച്ച ഫോമിലുള്ള ചേതേശ്വർ പൂജാരയെ വേണ്ടത്.2023-ലെ ഡബ്ല്യുടിസി ഫൈനലിൽ പരാജയപ്പെട്ടതിനെ തുടർന്ന് പൂജാരയെ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു.9 ഇന്നിംഗ്‌സുകളിൽ 88.85 ശരാശരിയാണ് പുജാരക്കുള്ളത്.

എന്തായാലും പൂജാര കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി എന്താകും അന്തിമ തീരുമാനം എടുക്കുകയെന്നതാണ് ശ്രദ്ധേയം. നായകൻ രോഹിത്തിനും രാഹുൽ ദ്രാവിഡിനും എന്താണ് പ്ലാൻ എന്നതും സസ്പെൻസ്.

Pujara
Comments (0)
Add Comment