സ്റ്റാർ സിംഗർ പൂർവ്വ മത്സരാർത്ഥികൾ വീണ്ടുമെത്തുന്നു, സന്തോഷം പങ്കുവെച്ച് വിധു പ്രതാപ്

ധാരാളം പ്രേക്ഷകരുള്ള ടെലിവിഷൻ റിയാലിറ്റി ഷോ ആണ് സ്റ്റാർ സിംഗർ. ഈ ഷോയിലെ മത്സരാർത്ഥികൾക്ക് എല്ലാം തന്നെ ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോൾ സ്റ്റാർ സിംഗർ സീസൺ 10 പുരോഗമിക്കുകയാണ്. എന്നിരുന്നാലും കഴിഞ്ഞ സീസണിലെ മത്സരാർത്ഥികൾക്ക് ഇപ്പോഴും ഒരുപാട് ഫാൻസ് ഉണ്ട്.

ഇത് മനസ്സിലാക്കി കൊണ്ടാകണം സ്റ്റാർ സിംഗർ സീസൺ പത്തിന്റെ അടുത്ത റൗണ്ടിൽ പഴയ മത്സരാർത്ഥികളിൽ പലരും വീണ്ടും എത്തുകയാണ്. പുതിയ സീസണിലെ മത്സരാർത്ഥികൾക്ക് സപ്പോർട്ട് ആയി ആണ് പൂർവ്വ മത്സരാർത്ഥികൾ എത്തുന്നത്. ഡുവറ്റ് റൗണ്ട് ആണ് ഇനി വരാനിരിക്കുന്നത്. ഇതിന്റെ സന്തോഷം ഷോയുടെ ജഡ്ജ് കൂടിയായ ഗായകൻ വിധു പ്രതാപ് പങ്കുവെക്കുകയുണ്ടായി.

പൂർവ്വ മത്സരാർത്ഥികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു, “ആരാണ് ഒരു ചെറിയ സർപ്രൈസിന് തയ്യാറുള്ളത്? നമ്മുടെ സ്റ്റാർ സിംഗർ പൂർവ്വ മത്സരാർത്ഥികൾ ഇവിടെയുണ്ട്, മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ച് ഈ സീസണിന് ഒരുപാട് സന്തോഷം നൽകുന്നു! കാത്തിരിക്കൂ, കാരണം കാര്യങ്ങൾ ശരിക്കും ആവേശകരമായി മാറാൻ പോകുന്നു!”

Star Singer Season 10 is bringing back former contestants as special guests to support current participants in the upcoming duet round, adding excitement to the show, as revealed by judge and playback singer Vidhu Prathap who shared a photo with the returning stars and hinted at more surprises to come.

Reality ShowStar SingerTelevision
Comments (0)
Add Comment