നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ.!! പാത്രം കാലിയാകുന്ന വഴിയറിയില്ല; ഒരേ ഒരു തവണ ചിക്കൻ ഇതുപോലെ തയ്യാറാക്കൂ.!! | Spicy Chicken Fry

Spicy Chicken Fry: കിടിലൻ രുചിയിലുള്ള ഒരടിപൊളി പെപ്പർ ചിക്കൻ ഫ്രൈ വളരെ എളുപ്പത്തിൽ കൂടുതൽ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കി നോക്കിയാലോ? ഇത് ചോറിൻറെ കൂടെ മാത്രമല്ല അപ്പത്തിന് കൂടെയും എല്ലാം കഴിക്കാൻ പറ്റിയ ഒരു അടിപൊളി വിഭവം ആണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ..

ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ 1 kg ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം എല്ലാം കളഞ്ഞ് വെക്കുക. . അതിന് ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി,ആവശ്യത്തിനുള്ള ഉപ്പ്, 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തുടങ്ങിയവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു 15-30 മിനുട്ട് വരെ റെസ്റ്റ് ചെയ്യാൻ വെക്കണം. ഒരു പാൻ അടുപ്പത്ത് വെച്ചു ചൂടാക്കിയശേഷം അതിലേക്ക് 3 ടീസ്പൂൺ കുരുമുളക്, 1 1/2 ടീസ്പൂൺ പെരും ജീരകം, 1 ടീസ്പൂൺ ചെറിയ ജീരകം, 2 ടീസ്പൂൺ മല്ലി, 3 കശ്മീരി മുളക്, എന്നിവ ചേർത്ത് ചൂടാക്കുക. ചൂട് ആറിയ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ഈ മിക്സ് പൊടിച്ചെടുക്കാം.

അതിനുശേഷം ഒരു പാത്രം അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് 3 ഗ്രാമ്പൂ, 2 കറുവ പട്ട ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 3/4 കപ്പ് ചെറിയ ഉള്ളിയും 2 ചെറിയ സവാള അരിഞ്ഞതും 2 തണ്ട് കറിവേപ്പില ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴണ്ട് വരുമ്പോൾ 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് ഇളക്കി പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് ചിക്കൻ ഇട്ട് കൊടുത്ത ശേഷം തീ കുറച്ച് അടച്ചു വെച്ചു വേവിച്ച് എടുക്കാം ചിക്കൻ നല്ലതുപോലെ വെന്തു വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മസാലക്കൂട്ട് ചേർക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത്, കറിവേപ്പില, 4 പച്ചമുളക് നെടുകെ കീറിയത് എന്നിവ ചേർത്ത ശേഷം നന്നായി ഇളക്കുക. 1/2 ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് കൊടുക്കുക. കിടിലൻ രുചിയിലുള്ള പെപ്പെർ ചിക്കൻ റെഡി ആയിട്ടുണ്ട്. തീർച്ചയായും നിങ്ങളും ട്രൈ ചെയ്തു നോക്കൂ.. Video Credit : Fathimas Curry World, Super Variety Pepper Chicken Recipe

chickenrecipeSpicy Chicken Fry
Comments (0)
Add Comment