ഒരു തുള്ളി എണ്ണയോ വിനാഗിരിയോ വേണ്ടാ.!! വർഷങ്ങളോളം കേടാകാതെ ഇരിക്കും ഈ കൊതിയൂറും നാരങ്ങാ അച്ചാർ…!! |  Special Tasty Lemon Pickle Recipe

 Special Tasty Lemon Pickle Recipe: ചോറിനോടൊപ്പം ഒരു അച്ചാർ വേണമെന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുന്നു. എന്നാൽ എല്ലാ അച്ചാറുകളും നല്ല രുചിയോടു കൂടി തയ്യാറാക്കി എടുക്കുക എന്നത് കുറച്ച് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പ്രത്യേകിച്ച് നാരങ്ങ അച്ചാർ ഇടുമ്പോൾ അത് കയപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ രുചികരമായ തയ്യാറാക്കാവുന്ന ഒരു കറുത്ത നാരങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ നാരങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത നാരങ്ങ എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം നടുഭാഗത്തെ കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത നാരങ്ങാ കഷ്ണങ്ങൾ ഒരു മൺചട്ടിയിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ഉപ്പിട്ടു കൊടുക്കാവുന്നതാണ്.

ഈയൊരു വെള്ളം ഒന്ന് തിളച്ച് സെറ്റായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ കുരുമുളകുപൊടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അത് ചൂടാറിയ ശേഷം അടച്ചു വയ്ക്കണം. പിറ്റേ ദിവസം ഇതേ രീതിയിൽ അച്ചാർ വീണ്ടും ഒന്നുകൂടി തിളപ്പിച്ച് കുറച്ചുകൂടി കുരുമുളകുപൊടിയും ശർക്കര പൊടിയും അതിലേക്ക് ചേർത്ത് കൊടുക്കുക. മാത്രമല്ല ആവശ്യത്തിന് ഉപ്പും ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാം.അച്ചാർ നല്ല രീതിയിൽ തിളച്ചു കഴിഞ്ഞാൽ തലേദിവസം ചെയ്ത രീതിയിൽ തണുത്ത ശേഷം അടച്ചുവെച്ച് സൂക്ഷിക്കുക.

ഈയൊരു രീതിയിൽ മൂന്നു മുതൽ 4 ദിവസം വരെ അച്ചാർ ഒന്ന് ചൂടാക്കി വെക്കണം. നാല് ദിവസം കഴിയുമ്പോൾ അച്ചാറിലെ വെള്ളമെല്ലാം നല്ലതുപോലെ ഇറങ്ങി അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ കിട്ടുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കറുത്ത നാരങ്ങ അച്ചാർ റെഡിയായി കഴിഞ്ഞു. ചോറിനോടൊപ്പവും, ഗീ റൈസിനോടൊപ്പവുമെല്ലാം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു രുചികരമായ അച്ചാറിന്റെ റെസിപ്പിയാണിത്. മാത്രമല്ല ഇതിൽ വിനാഗിരി പോലുള്ള ചേരുവകൾ ഒന്നും ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Tasty Black Lemon Pickle Recipe Credit : Mrs chef

picklerecipeSpecial Tasty Lemon Pickle Recipe
Comments (0)
Add Comment