ഇത് വീട്ടിൽ ഉണ്ടായിട്ടും ഈ കാര്യം അറിയാതെ പോയല്ലോ..!! ഈ സൂത്രം ഒന്ന് കണ്ടു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്..!! | Snack Making Tip Using Stainer

Snack Making Tip Using Stainer: ഇത് ശരിക്കും ഞെട്ടിച്ചല്ലോ! ഈ കൈൽ വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ ഈശ്വരാ; ഈ ഒരു കൈൽ വീട്ടിൽ ഉള്ളവർ ഇതൊന്ന് കണ്ടു നോക്കൂ. ഇനി ആർക്കും നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നാവിൽ രുചിയൂറും ഒരു നാലുമണി പലഹാരം തയ്യാറാക്കാം.

അതിനായി അധിക സമയമോ മുതൽ മുടക്കോ ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള വിരലിൽ എണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ആണ് ഈ ഒരു പലഹാരം തയാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ഒരു തവി ആണ്. ഇനി ഒരു പാത്രം എടുത്ത് അതിലേക്ക് നമുക്ക് ഒരു മുട്ട പൊട്ടിച്ചിടാം. ഇതിലേക്ക് നമുക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കാം.

ശേഷം ഒരു നുള്ള് ഉപ്പ് ഇട്ട് കൊടുക്കാം. ഇതിനി നന്നായി മിക്സ് ചെയ്യണം. ഒരു ചെറിയ കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കാം. മൈദയ്ക്ക് പകരം നമുക്ക് ഗോതമ്പ് പൊടി ആണെങ്കിലും എടുക്കാം. ഇതിനെ നന്നായി കൈ ഉപയോഗിച്ച് ഒന്ന് കുഴച്ചെടുക്കാവുന്നതാണ്. നല്ല മയം വരുന്നതുവരെ കൈ ഉപയോഗിച്ച് കുഴച്ച് എടുത്ത ശേഷം തവിയിലേക്ക് വീഡിയോയിൽ കാണുന്നത് പോലെ പരത്തി എടുക്കാം. ശേഷം ഇത് ഉരുട്ടി എടുത്ത് ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഇത് ഇട്ട് എടുക്കാം.

ചൂട് എണ്ണയിൽ ഇടുമ്പോൾ തന്നെ മാവ് നന്നായി പൊങ്ങി വരുന്നതായി കാണാൻ സാധിക്കും. ഇതിലേക്ക് വെള്ളമോ സോഡാപ്പൊടിയോ ഒന്നും തന്നെ ചേർക്കേണ്ടതില്ല. മുട്ട ഉപയോഗിക്കാത്തവർക്ക് മുട്ടയ്ക്ക് പകരം പാലുപയോഗിച്ച് മാവ് കുഴച്ചെടുക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഈ ഒരു കൈൽ വീട്ടിൽ ഉള്ളവർ ഇതുപോലെ ചെയ്തു നോക്കൂ. അടിപൊളിയാണേ. Video Credit : E&E Kitchen

kitchen tipSnack Making Tip Using Stainer
Comments (0)
Add Comment