ഏഴാം മാസത്തിലെ വളക്കാപ്പ് ചടങ്ങ്, ശീതളും വിനുവും ചേർന്ന ആഘോഷം

Sheethal Johnson 7th month valakappu ceremony: സോഷ്യൽ മീഡിയ താരങ്ങളായ ശീതൾ ജോൺസനും ഭർത്താവ് വിനുവും മികച്ച കണ്ടെന്റുകൾ ഉള്ള വീഡിയോ ചെയ്യുന്നതിൽ മുൻപന്തിയിലാണ്. കപ്പിൾ വ്ലോഗ്ഗുകളും ഡാൻസ് വീഡിയോകളും തമാശ കലർന്ന കണ്ടന്റുകളും ഒക്കെയായി ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

ശീതളിനോടൊപ്പം വിഡിയോ ചെയ്യാൻ ഭർത്താവ് വിനുവും ഉണ്ട്. ഇപോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ താരങ്ങൾ പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏഴാം മാസത്തിലെ വളകാപ്പ് ചടങ്ങുകൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ഈ സോഷ്യൽ മീഡിയ കപ്പിൾ.

“ഏഴാം മാസ വളക്കാപ്പ് ചടങ്ങ്. മറ്റുള്ളവർ പറയുന്നത് കേൾക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക, കാരണം മറ്റുള്ളവരുടെ അഭിപ്രായത്തെക്കുറിച്ച് വേവലാതിപ്പെടാൻ ജീവിതം വളരെ ചെറുതാണ്,” എന്ന അടിക്കുറിപ്പോടെയാണ് വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ശീതൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരെയും ഇഷ്ടപ്പെടുന്ന ആരാധകർ താരങ്ങൾക്ക് ആശംസകൾ പങ്കുവെക്കുകയും ചെയ്തു.

ടിക് ടോക്കിൽ ആണ് ശീതൾ ആദ്യം വീഡിയോ ചെയ്ത് തുടങ്ങിയത്. ശാരിക് എന്ന കൺടെന്റ് ക്രിയേറ്ററിനൊപ്പം ആണ് താരം ആദ്യം വീഡിയോ ചെയ്ത് തുടങ്ങിയത്. ടിക് ടോകിൽ സീനിയർ എന്ന വീഡിയോ സീരിസ് ചെയ്തത്തോടെയാണ് ഇരുവരും കൂടുതൽ ശ്രദ്ധിക്കപെട്ടത്. ശീതൾ എൽസ ഒഫീഷ്യൽ എന്ന താരത്തിന്റെ യൂട്യൂബ് ചാനലിൽ പതിമൂവായിരത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. പ്രാങ്ക് വീഡിയോകളും ഡാൻസ് വീഡിയോകളും ഡെയിലി വ്ലോഗ്ഗുകളും അടക്കം എല്ലാ ടൈപ്പ് വീഡിയോകളും ശീതളിന്റെ ചാനലിൽ ഉണ്ട്.

CelebritySheethal JohnsonValakappu ceremony
Comments (0)
Add Comment