നൂറ്റാണ്ടിലെ ബാറ്റിംഗുമായി ഷാ വീണ്ടും…രഞ്ജി ട്രോഫിയിൽ പുത്തൻ ചരിത്രം എഴുതി ഷാ

വിമർശനങ്ങൾക്കും ഹേറ്റേഴ്‌സ് ട്രോൾ അഭിപ്രായങ്ങൾക്കും എല്ലാം തന്നെ ബാറ്റിംഗ് മികവ് കൊണ്ട് മാസ്സ് മറുപടി നൽകി യുവ ഇന്ത്യൻ താരം പ്രിത്വി ഷാ. ഇന്നലെ രഞ്ജി ട്രോഫി ക്രിക്കറ്റിലാണ് താരം തന്റെ വിശ്വരൂപം ബാറ്റ് കൊണ്ട് കാണിച്ചത്. മുംബൈ ടീമിനായി കളത്തിൽ ഇറങ്ങിയ 24കാരൻ ഇന്നലെ Chhattisgarh എതിരായ രണ്ടാം ഇനിങ്സ് ബാറ്റിംഗിൽ നേടിയത് മറ്റൊരു സെഞ്ച്വറി

പതിവ് പോലെ വെടിക്കെട്ട്‌ ശൈലി പിന്തുടർന്ന് തന്നെ ബാറ്റ് വീശിയ താരം വെറും 185 ബോളിൽ അടിച്ചെടുത്തത് 159 റൺസ്. മനോഹരമായ കവർ ഡ്രൈവ്, ലോഫ്റ്റട് ഷോട്ടുകൾ അടക്കം പായിച്ചു മുന്നേറിയ ഷാ തന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി മാറ്റി.ലഞ്ച് മുൻപ് തന്നെ സെഞ്ച്വറി ഒരൊറ്റ സെക്ഷൻ കൊണ്ട് അടിച്ചു എടുത്ത ഷാ ഇതോടെ അപൂർവ്വമായ ഒരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി.

ഒരു ദിവസം ഓപ്പണിങ് സെക്ഷൻ കൊണ്ട് സെഞ്ച്വറി ഷാ നേടുന്നത് ഇത്‌ രണ്ടാമത്തെ തവണയാണ്. ഇതോടെ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ ആദ്യ സെഷനിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഷാ മാറി

വളരെ അധികം നാളുകളായി പരിക്ക് അലട്ടുന്ന ഷാക്ക് ഈ സെഞ്ച്വറി മികച്ച ബൂസ്റ്റ്‌ തന്നെയാണ്. ഇന്ത്യൻ ടെസ്റ്റ്‌ ടീമിലേക്ക് അടക്കം ഷാ ഒരു തിരിച്ചു വരവ് സ്വപ്നം കാണുന്നുണ്ട്. നേരത്തെ താരം കൗണ്ടി ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി പായിച്ചു കയ്യടികൾ നേടിയിരുന്നു.

Shaw
Comments (0)
Add Comment