വിമർശകരുടെ വായ അടപ്പിച്ച് സഞ്ജു സാംസൺ!! മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റനും

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തിൽ മികച്ച വിജയം ആണ് ടീം ഇന്ത്യ നേടിയത്. മത്സരത്തിൽ ഓപ്പണർ ആയി എത്തിയ മലയാളി താരം സഞ്ജു സാംസനും ശ്രദ്ധേയമായ ഇന്നിങ്സ് കാഴ്ചവെച്ചു. 19 പന്തിൽ 6 ബൗണ്ടറികൾ സഹിതം 29 റൺസ് ആണ് സഞ്ജു സാംസൺ സ്കോർ ചെയ്തത്. സന്ദർഭോചിതമായ ഇന്നിങ്സ് ആയിരുന്നിട്ടും, ഒരു കൂട്ടം വിമർശകർ ഇപ്പോഴും സഞ്ജുവിനെതിരെയുള്ള പരാമർശങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല. 

സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടത്തുന്ന പ്രതികരണങ്ങളിൽ, ഒരു വിഭാഗം ആളുകൾ സഞ്ജുവിനെ വിമർശിക്കുന്നത് ഇപ്പോഴും തുടരുകയാണ്. അഭിഷേക് ശർമ്മ റൺഔട്ട് ആയതിന്റെ കാരണക്കാരനായി ചിലർ സഞ്ജുവിനെ മുദ്രകുത്താൻ ശ്രമിക്കുമ്പോൾ, മറ്റു ചിലർ സഞ്ജുവിന് കുറച്ചു കൂടി സമയം ക്രീസിൽ തുടരാൻ ശ്രമിക്കാം ആയിരുന്നു എന്നും എല്ലാം പറയുമ്പോൾ, സഞ്ജു സാംസൺ ഇപ്പോൾ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. 

“ഞങ്ങൾ ഈ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്,” തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ സഞ്ജു സാംസൺ പ്രതികരിച്ചു. ഇത് ടീം ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഗെയിം പ്ലാൻ സക്സസ് ആയതിൽ അഭിമാനം പ്രകടിപ്പിക്കുകയും, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായും ആണ് സഞ്ജു പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാണ്. വ്യത്യസ്ത രീതിയിൽ ആണ് സഞ്ജുവിന്റെ പ്രതികരണത്തെ ആരാധകർ വിശകലനം ചെയ്യുന്നത്. അതേസമയം, 

സഞ്ജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എത്തി. “തീർച്ചയായും,” എന്നാണ് സൂര്യകുമാർ യാദവ് പ്രതികരിച്ചത്. എന്തുതന്നെ ആയാലും, മത്സരത്തിന് അനുയോജ്യമായ ഇന്നിങ്സ് ആണ് ഓപ്പണർ റോളിൽ സഞ്ജു സാംസൺ പുറത്തെടുത്തത് എന്ന കാര്യം വ്യക്തമാണ്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഒക്ടോബർ 9 വ്യാഴാഴ്ച നടക്കും. ഈ മത്സരം കൂടി വിജയിച്ച്, ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെ ടി20 പരമ്പര കൂടി നേടാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. Sanju Samson silences critics with prideful response

indian teamSanju SamsonSuryakumar
Comments (0)
Add Comment