സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ!! ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 6-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടു. സൂര്യകുമാർ യാദവ് ക്യാപ്റ്റൻ ആയ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി ആണ് സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷണായ്, ശിവം ഡ്യൂബെ, അർഷദീപ് സിംഗ് തുടങ്ങിയ ഇന്ത്യൻ ടി20 ടീമിലെ പരിചയസമ്പന്നരായ താരങ്ങൾക്ക് ഒപ്പം 

അഭിഷേക് ശർമ്മ, മായങ്ക് യാദവ്, നിതീഷ് കുമാർ റെഡി തുടങ്ങിയ യുവ താരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സഞ്ജു സാംസണ് പുറമേ ജിതേഷ് ശർമയെയാണ് ടീമിൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത്. റിങ്കു സിംഗിന് ടീമിൽ അവസരം നൽകിയിട്ടുണ്ട്. വരുൺ ചക്രവർത്തി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയപ്പോൾ, റിയാൻ പരാഗ്, ഹർഷിത് റാന എന്നിവർക്കും അവസരം നൽകിയിട്ടുണ്ട്. സൂര്യകുമാർ യാദവ്, സഞ്ജു സാംസങ് എന്നിവരാണ് ടീമിലെ സീനിയർ ബാറ്റർമാർ. Sanju Samson included in team India squade for Bangladesh T20 series

Bangladeshindian teamSanju Samson
Comments (0)
Add Comment