നമ്മൾ സാധാരണയായി ദിവസവും കഴിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന ചോറ് കൊണ്ട് ചെടികൾക്ക് പ്രയോഗി ക്കാവുന്ന അടിപൊളി ഒരു വളവും കീടനാശിനിയും എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. കഴിച്ചു കഴിഞ്ഞ തിനുശേഷം മിച്ചം വരുന്ന ചോറ് കളറാണല്ലോ പതിവ്. അങ്ങനെ വരുന്ന ചോറ് നമുക്ക് നല്ലൊരു ജൈവവളമാക്കി മാറ്റാവുന്നതാണ്.
ഈ വള ത്തിന്റെ പ്രത്യേകത എന്തെന്നാൽ ഒന്നാമ ത്തേത് ആയി മണ്ണിലെ സൂക്ഷ്മാണു ക്കളുടെ എണ്ണം വർധിപ്പിക്കുന്നത് കൂടാതെ പച്ചക്കറികളും പൂക്കളും വളരാൻ ആയിട്ട് ഒഴിച്ചു കൊടുക്കാൻ പറ്റുന്ന ഒരു വളവും കൂടിയാണിത്. ഈ വളത്തിൽ 53% സ്റ്റാർച്ചും 23% എഥനോൾ കണ്ടന്റ് അടങ്ങിയിരിക്കുന്നു. സ്റ്റാർച്ച് വളം ആയിട്ടും എഥനോൾ പെസ്റ്റി സൈഡ് ആയിട്ടാണ് രൂപപ്പെടുന്നത്. ഈ എത്തനോൾ ആണ് മുന്ന ചാഴി
തുടങ്ങിയ കീടങ്ങളെ ഒഴിവാക്കുന്നത്. ഏതു ചോറും ഇതിനായി ഉപയോഗിക്കാവുന്ന താണ്. ചമ്പാ റൈസ് കുറച്ചുകൂടി ഗ്ലൂക്കോസ് കണ്ടന്റ് കൂടുതലായ തിനാൽ അത് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഉപ്പിട്ട് വേവിച്ച് ചോറ് അതിനായിട്ട് ഒരിക്കലും ഉപയോഗി ക്കാതിരിക്കാൻ ശ്രദ്ധിക്കണം. അത് ചെടികൾക്ക് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. മിച്ചം വരുന്ന ചോറ് ഒരു കണ്ടെയ്നറിൽ എടുത്തതിനുശേഷം അതിലേക്ക് ഡ്രൈഡ്
ഈസ്റ്റ് അല്ലെങ്കിൽ പുളിപ്പിച്ച തൈരോ ഒഴിച്ചതിനു ശേഷം മുക്കാൽഭാഗം വെള്ളമൊഴിച്ച് നല്ലപോലെ അടച്ചുവയ്ക്കുക. അടുത്തതായി ഇവയിൽ വെളിച്ചം തട്ടാതിരിക്കാൻ ഒരു പാത്രത്തിൽ കുറച്ചു മണ്ണ് ഇട്ടതിനുശേഷം അതിലേക്ക് ഇറക്കിവെച്ച് കണ്ടെയ്നർ മൂടുന്ന രീതിയിൽ നല്ലപോലെ മണ്ണിട്ട് മൂടുക. 7 തൊട്ടു 10 ദിവസം വരെ ഇങ്ങനെ വയ്ക്കുക. Video Credits : Novel Garden