ഇന്ത്യ – ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരം മൂന്നാം ദിനം പുരോഗമിക്കുകയാണ്. മൂന്നാം ദിനം മികച്ച തുടക്കം ആണ് ആതിഥേയരായ ഇന്ത്യ നടത്തിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടർന്ന് ന്യൂസിലാൻഡിന്റെ ശേഷിച്ച വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട്, ടീം ഇന്ത്യ മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യൻ സ്പിന്നർമാരുടെ മികച്ച പ്രകടനം ആണ് രണ്ടാം ഇന്നിങ്സിലും കാണാൻ സാധിച്ചത്.
ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 259 ഓൾഔട്ട് ആയപ്പോൾ, ഒന്നാം ഇന്നിങ്സിൽ 156 റൺസിന് പുറത്തായി ഇന്ത്യ നിരാശപ്പെടുത്തിയിരുന്നു. തുടർന്ന്, രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് മികച്ച രീതിയിൽ ആണ് തുടങ്ങിയത്. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർ മികവ് പുലർത്തി. ഇതോടെ രണ്ടാം ഇന്നിങ്സിൽ 255 റൺസിന് ന്യൂസിലാൻഡ് പുറത്തായിരിക്കുകയാണ്. ക്യാപ്റ്റൻ ടോം ലഥാം (86) ആണ് സന്ദർശകരുടെ ടോപ് സ്കോറർ. കൂടാതെ,
ടോം ബ്ലണ്ടൽ (41), ഗ്ലെൻ ഫിലിപ്പ്സ് (48) എന്നിവരും നല്ല സംഭാവന നൽകി. ഇന്ത്യൻ ബൗളർമാരിൽ ഒന്നാം ഇന്നിങ്സിന് സമാനമായി ഗംഭീര പ്രകടനമാണ് വാഷിംഗ്ടൺ സുന്ദർ പുറത്തെടുത്തത്. ന്യൂസിലാൻഡ് ടോപ് ഓർഡർ തകർത്ത വാഷിംഗ്ടൺ സുന്ദർ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. ഇതോടെ മത്സരത്തിൽ ആകെ അദ്ദേഹം 11 വിക്കറ്റുകൾ ആണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ രവിചന്ദ്ര അശ്വിൻ രണ്ട് വിക്കറ്റുകളും, രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
𝘼 𝙧𝙪𝙣-𝙤𝙪𝙩 𝙤𝙪𝙩 𝙤𝙛 𝙣𝙤𝙬𝙝𝙚𝙧𝙚!
— BCCI (@BCCI) October 26, 2024
A Ravindra Jadeja special! 🙌 🙌
Live ▶️ https://t.co/YVjSnKCtlI #TeamIndia | #INDvNZ | @imjadeja | @IDFCFIRSTBank pic.twitter.com/pqu4qE3GET
ഇതോടെ, 359 റൺസ് ആണ് ഇന്ത്യക്ക് വിജയലക്ഷ്യമായി മുന്നിൽ നിൽക്കുന്നത്. രണ്ട് ദിവസം ബാക്കിനിൽക്കെ, 10 വിക്കറ്റുകൾ ശേഷിക്കെ ഈ ലക്ഷ്യം മറികടക്കുക എന്നത് ഇന്ത്യക്ക് പ്രയാസകരമല്ല. അതേസമയം, മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലാൻഡ് സ്പിൻ ആക്രമണത്തെ, ഇന്ത്യൻ ബാറ്റർമാർ എങ്ങനെ തരണം ചെയ്യും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്ത്യയുടെ മത്സരഫലം നിർണയിക്കപ്പെടുക.
Summary: Newzealand challenge a massive target of 359 against India