ബിഗ് ബോസ് വീട്ടിൽ മഞ്ഞ കാർഡ് പുറത്തെടുത്ത് മോഹൻലാൽ, ആർക്ക് നേരെയാണ് നടപടി

Mohanlal Bigg Boss Malayalam season 6: ബിഗ് ബോസ് മലയാളം സീസൺ 6, ദൈനംദിനം വ്യത്യസ്തമായ സംഭവവികാസങ്ങൾ കൊണ്ട് ശ്രദ്ധ ആകർഷിക്കുകയാണ്. പ്രത്യേകിച്ചും അവതാരകനായി മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡുകൾ ഇപ്പോൾ പുതുമ നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. പ്രേക്ഷകരുടെ റെപ്രസെന്റിറ്റീവായി മോഹൻലാൽ മത്സരാർത്ഥികളോട് സംസാരിക്കുമ്പോൾ, 

അത് പലപ്പോഴും വൈകാരികമായി പോകുന്ന കാഴ്ചയാണ് കാണാറുള്ളത്. കഴിഞ്ഞ വാരം ബിഗ് ബോസ് വീട്ടിൽ നടന്ന പല വിഷയങ്ങളിൽ മോഹൻലാൽ പ്രേക്ഷകരുടെ നിലപാട് വളരെ ഗൗരവത്തിൽ തന്നെ പറയുകയുണ്ടായി. ഇത്തവണയും വീക്കെൻഡ് എപ്പിസോഡിന്റെ പ്രൊമോ വന്നപ്പോൾ, മത്സരാർത്ഥികളോട് ഗൗരവത്തോടെ സംസാരിക്കുന്ന മോഹൻലാലിനെയാണ് കാണാൻ സാധിക്കുന്നത്. അതോടൊപ്പം, യെല്ലോ കാർഡ് എന്ന പുതിയ സംഭവം മോഹൻലാൽ പുറത്തെടുത്തിരിക്കുന്നു. 

ബിഗ് ബോസ് വീട്ടിൽ നടത്തിയ ഗുരുതരമായ നിയമലംഘനത്തിനുള്ള വാണിംഗ് ആയി ആണ് മോഹൻലാൽ യെല്ലോ കാർഡ് ഉയർത്തുന്നത്. ഈ ലംഘനം വീണ്ടും ആവർത്തിച്ചാൽ കാർഡ് റെഡ് ആവുകയും മത്സരാർത്ഥി പുറത്തു പോകേണ്ടി വരികയും ചെയ്യും. എന്നാൽ ആർക്കാണ് യെല്ലോ കാർഡ് എന്ന കാര്യം പ്രൊമോയിൽ വ്യക്തമല്ല. ബിഗ് ബോസ് വീടിന് പുറത്തു നടന്ന സംഭവങ്ങൾ വീട്ടിനകത്ത് പറഞ്ഞ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സായി കൃഷ്ണക്ക് 

ആണ് ഈ യെല്ലോ കാർഡ് ലഭിക്കുന്നത് എന്നാണ് നിഗമനം. നോറയേ തല്ലാൻ ചെന്ന ജാൻമണിക്ക് യെല്ലോ കാർഡ് ലഭിക്കുമോ എന്നും ചില പ്രേക്ഷകരിൽ ആശങ്കയുണ്ട്. അതേസമയം, വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അഭിഷേക് ശ്രീകുമാർ ചില ഗുരുതര നിയമലംഘനങ്ങൾ ബിഗ് ബോസ് വീടിനകത്ത് നടത്തിയിട്ടുണ്ട് എന്നും ചില പ്രേക്ഷകർ ചർച്ച ചെയ്യുന്നു. ആർക്കാകും യെല്ലോ കാർഡ് ലഭിക്കുന്നത് എന്ന് ആകാംക്ഷയിലാണ് പ്രേക്ഷകർ. 

Bigg bossJintomohanlal
Comments (0)
Add Comment