ഇത് ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു കാലഘട്ടം, അപൂർവ്വങ്ങളിൽ അപൂർവ്വമായ ചരിത്ര കാലം

ഇന്ത്യൻ ദേശീയ ടീമിൽ പരിമിതമായ അവസരങ്ങൾ മാത്രം ലഭിച്ചിട്ടുള്ള കളിക്കാരിൽ ഒരാളാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ ധാരാളിത്തം മൂലം, സഞ്ജുവിന് പലപ്പോഴും അവസരങ്ങൾ ലഭിക്കാതെ പോയി. എന്നാൽ, ഇപ്പോൾ കടന്നുപോകുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു സാംസന്റെ കാലഘട്ടം ആണെന്ന് കഴിഞ്ഞകാല മത്സരങ്ങളും കണക്കുകളും ഓർമ്മപ്പെടുത്തുന്നു. ഇക്കാര്യത്തിന് ആധാരമായി ഒരൊറ്റ നേട്ടം മാത്രം പരിശോധിച്ചാൽ മതി. 

ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഏറ്റവും ഒടുവിൽ ഏകദിന ഫോർമാറ്റിലും ടി20 ഫോർമാറ്റിലും സെഞ്ച്വറി നേടിയ കളിക്കാരൻ ആരാണ് എന്ന്. ഈ ചോദ്യത്തിന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, സഞ്ജു സാംസൺ! 2023 ഡിസംബർ 21-ന് ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു സാംസൺ നേടിയ ഏകദിന സെഞ്ച്വറിക്ക് ശേഷം, പിന്നീട് ഏകദിന ഫോർമാറ്റിൽ മറ്റൊരു ഇന്ത്യൻ താരം സെഞ്ച്വറി നേടിയിട്ടില്ല. ഏറ്റവും ഒടുവിൽ ഇന്ത്യ കളിച്ച ടി20 മത്സരത്തിലും സഞ്ജു സാംസൺ സെഞ്ചുറി നേടിയതോടെ, 

ഒരു അപൂർവ്വ നേട്ടത്തിലാണ് സഞ്ജു സാംസൺ തുടർന്നുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഞ്ജു തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി ആണ് നേടിയത് എങ്കിലും, ഇത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തേക്ക് കൊണ്ടുപോയി. ഇന്ന് ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും ഒടുവിൽ സെഞ്ച്വറി നേടിയ കളിക്കാരൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ആണ്. കൂടാതെ, ഓപ്പണർ ബാറ്റർ ആയി കുട്ടി ക്രിക്കറ്റിൽ തിളങ്ങിയ സഞ്ജു സാംസൺ, 

ഒരു വിക്കറ്റ് കീപ്പർ എന്നതിലുപരി ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കാൻ താൻ യോഗ്യൻ ആണ് എന്ന് തെളിയിച്ചിരിക്കുന്നു. ഇത് വരും മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ദേശീയ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിലും ഇന്ത്യൻ ഓപ്പണർ റോളിൽ സഞ്ജു ഉണ്ടാകും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. Last century for India in T20I and ODI scored by Sanju Samson

indian teamrecordSanju Samson
Comments (0)
Add Comment