Kerala Blasters winger Daisuke Sakai signs for new club: കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ സജീവമായിരുന്ന ജാപ്പനീസ് താരം ഡെയ്‌സുകെ സകായ് പുതിയ ക്ലബ്ബിൽ ചേർന്നു. 2023-ൽ തായ് ക്ലബ്ബ് കസ്റ്റംസ് യുണൈറ്റഡിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ഡെയ്‌സുകെ സകായ്, ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 കളികൾ കളിക്കുകയും
മൂന്ന് ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ ഫോറിൻ സാന്നിധ്യം കൂടിയായിരുന്നു ഡെയ്‌സുകെ സകായ്. ഒരു വർഷത്തെ കോൺട്രാക്ടിൽ എത്തിയ താരത്തെ, നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകാതെ വന്നതോടെ, അദ്ദേഹം ഫ്രീ ഏജന്റ് ആവുകയായിരുന്നു. ഇപ്പോൾ, ഇന്തോനേഷ്യൻ ടോപ്പ് ഫ്ലൈറ്റിൽ ഡെയ്‌സുകെ സകായ് പിഎസ്എം മകാസറിൽ ചേർന്നു. ഈ സീസണിൽ ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിൽ ധാരാളം
ട്രാൻസ്ഫറുകൾ നടക്കുന്നുണ്ടെന്ന് തോന്നുന്നു, എന്നിരുന്നാലും ഇന്ത്യ വിട്ട് ഇന്തോനേഷ്യയിലേക്ക് ചേക്കേറുന്ന വിദേശികൾ ISL-ൽ കാര്യമായി മതിപ്പുളവാക്കിയില്ല എന്ന് വേണം അർത്ഥമാക്കാൻ. “ക്ലബ്ബിലേക്ക് സ്വാഗതം, ലെഫ്റ്റനൻ്റ് ജനറൽ! ജാപ്പനീസ് ഒറിജിനൽ താരം അടുത്ത സീസണിൽ ടീം റമാംഗിൻ്റെ വിംഗറും സെൻട്രൽ മിഡ്ഫീൽഡും നിറയ്ക്കും,” താരത്തെ സ്വാഗതം ചെയ്ത കൊണ്ട് ക്ലബ് സ്റ്റെമെന്റ് ഇറക്കി.
അതേസമയം “ഞാൻ 10 ഗോളുകളും 10 അസിസ്റ്റുകളും നേടാനും ടീമിനെ വീണ്ടും ചാമ്പ്യന്മാരാക്കാനും ആഗ്രഹിക്കുന്നു,” തിങ്കളാഴ്ച ക്ലബ് വെബ്‌സൈറ്റിൽ ഒരു വീഡിയോ അഭിമുഖത്തിൽ ഡെയ്‌സുകെ സകായ് പറഞ്ഞു. PSM-ൻ്റെ വലിയ പേരും ഇന്തോനേഷ്യയിലെ ഏറ്റവും പഴക്കമുള്ള ക്ലബ്ബായതും തന്നെ ആകർഷിച്ചതായി ഡെയ്‌സുകെ സമ്മതിച്ചു. അതുകൊണ്ടാണ് ഈ ടീമിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.