Take a fresh look at your lifestyle.

മല്ലു സിംഗിന് പകരം ഡബിൾ എൻജിൻ ടാൻഗ്രി വരുന്നു!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് ഇന്ത്യൻ പോരാളിയെ

ഐഎസ്എൽ ട്രാൻസ്ഫർ രംഗത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങൾക്കൊപ്പം പ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ താരങ്ങളെയും ലക്ഷ്യം വെച്ചുള്ള പ്രോസസ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ പ്രധാന താരമായിരുന്ന ജീക്സൺ സിംഗ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, ആ വിടവ് നികത്താനുള്ള  

പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 23-കാരനായ ജീക്സൺ സിംഗിന്റെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് മോഹൻ ബഗാന്റെ 25-കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദീപക് ടാൻഗ്രിയെയാണ്. മോഹൻ ബഗാൻ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ചു വളർന്ന ദീപക് ടാൻഗ്രി, ഇന്ത്യൻ ആരോസിലൂടെയാണ് സീനിയർ കരിയർ ആരംഭിച്ചത്. പിന്നീട്, ചെന്നൈയിൻ എഫ്സിയിലൂടെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചു. 

2021-ൽ ദീപക് ടാൻഗ്രി മോഹൻ ബഗാനിൽ രണ്ട് വർഷത്തെ കോൺട്രാക്ടിൽ ഒപ്പുവച്ചു. പിന്നീട് മോഹൻ ബഗാന്റെ മധ്യനിരയിലെ സജീവ സാന്നിധ്യമായി മാറിയ ഈ ചണ്ഡിഗർകാരൻ, ബഗാനിലെ കോൺട്രാക്ട് എക്സ്റ്റൻഡ് ചെയ്തു. ഇപ്പോൾ, കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ വിശ്വസ്തനായി നിലനിന്നിരുന്ന ജീക്സൺ സിംഗ്, ഈസ്റ്റ് ബംഗാളിലേക്ക് മാറിയത് മഞ്ഞപ്പടക്ക് ചെറുതല്ലാത്ത ക്ഷീണമാണ് നൽകിയിരിക്കുന്നത്. 

ഈ ക്ഷീണം മറികടക്കാൻ ആണ് ദീപക് ടാൻഗ്രിയെ പോലെ ഒരു കരുത്തനായ ഇന്ത്യൻ ഡിഫൻസിവ് മിഡ്ഫീൽഡറെ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. മോഹൻ ബഗാന് വേണ്ടി 60 മത്സരങ്ങൾ കളിച്ച ദീപക് ടാൻഗ്രി, രണ്ട് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഇന്ത്യ അണ്ടർ 20, ഇന്ത്യ അണ്ടർ 23 ടീമുകളുടെ ഭാഗമായിരുന്ന ദീപക് ടാൻഗ്രി, ഇന്ത്യൻ സീനിയർ ദേശീയ ടീമിൽ ഇതുവരെ 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി മറ്റു രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കൂടി ദീപക് ടാൻഗ്രിക്കായി രംഗത്ത് ഉണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. Kerala Blasters transfer target Mohun Bagan defensive midfielder Deepak Tangri