ആദ്യ മത്സരത്തിൽ രാഹുലും നോഹ സദൗയിയും പൊളിച്ചടുക്കി, റിസൾട്ട് അപ്ഡേറ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters points game round 1 winners: 2024-25 ഐഎസ്എൽ സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രീ സീസൺ ആരംഭിച്ചിരിക്കുകയാണ്. തായ്‌ലൻഡിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ ചെലവഴിക്കുന്നത്. മൈക്കിൾ സ്റ്റാറെ ബ്ലാസ്റ്റേഴ്സ് പരിശീലനായി ചുമതല ഏറ്റതിന് ശേഷം ഉള്ള ആദ്യ സീസൺ ആയതിനാൽ തന്നെ, കളിക്കാരും പരിശീലകനും തമ്മിലുള്ള ബന്ധത്തെ കൂടുതൽ അടുപ്പിക്കുന്നതിനും പ്രീ സീസൺ സഹായകരമാകും. 

വളരെ വ്യത്യസ്തതകൾ നിറഞ്ഞ പരിശീലന സെഷനുകൾ ആണ് മൈക്കിൾ സ്റ്റാറെ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകൾ കേരള ബ്ലാസ്റ്റേഴ്സ് നൽകിവരുന്നു. അഡ്രിയൻ ലൂണ, ജീകസൺ സിംഗ് ഉൾപ്പെടെയുള്ള പഴയ താരങ്ങൾക്കൊപ്പം, നോഹ സദൗയ്, നോറ ഫെർണാണ്ട്‌സ് ഉൾപ്പെടെയുള്ള പുതിയ സൈനിങ്ങുകളും കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സ്ക്വാഡിൽ ഉൾപ്പെടുന്നു. ഇപ്പോൾ, പരിശീലന സെഷനിൽ നടന്ന 

ഒരു ഇൻട്രാ സ്‌ക്വാഡ് മത്സരത്തിന്റെ ഫലം പുറത്തു വിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സ്ക്വാഡ് അംഗങ്ങൾ വ്യത്യസ്ത ടീമുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയിരിക്കുന്നത് നോഹ സദൗയ്, ജീക്സൻ സിംഗ്, കെപി രാഹുൽ, നവോച്ച, പ്രീതം കോട്ടൽ, സോം കുമാർ, ബ്രയ്സ് മിറണ്ട തുടങ്ങിയവർ അടങ്ങുന്ന ടീം ആണ്. പെപ്ര, ഇഷാൻ പണ്ഡിത, ജോഷ്വാ, അസ്ഹർ, ഐമൻ തുടങ്ങിയവർ അടങ്ങുന്ന ടീം ആണ് 

ഈ മത്സരത്തിൽ പരാജയം വഴങ്ങിയിരിക്കുന്നത്. എന്നാൽ ഇത് തുടക്കം മാത്രമാണ് എന്നും, ഈ കോമ്പറ്റീഷൻ തുടരുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചിരിക്കുന്നു. “പോയിൻ്റ് ഗെയിം: റൗണ്ട് 1 വിജയികൾ. നൈപുണ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഞങ്ങളുടെ ഇൻട്രാ-സ്ക്വാഡ് പോയിൻ്റ് ഗെയിമിൻ്റെ റൗണ്ട് 1-ൽ ഉയർന്ന ബാർ സ്ഥാപിച്ചതിന് വിജയിച്ച ടീമിന് അഭിനന്ദനങ്ങൾ! മത്സരം ചൂടുപിടിക്കുമ്പോൾ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.” അതേസമയം, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. 

Adrian LunaISLKerala Blasters
Comments (0)
Add Comment