ലെസ്കോവിക്കും സെർനിച്ചും പുതിയ ക്ലബ്ബ്കളിലേക്ക്!! കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട വിദേശ താരങ്ങളുടെ പുതിയ ക്ലബ്ബ് വിവരങ്ങൾ

പുതിയ സീസണുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സ്‌ക്വാഡിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പ്രധാനമായും വിദേശ താരങ്ങളുടെ കാര്യത്തിലാണ് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന പല വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ടു. കേരള ബ്ലാസ്റ്റേഴ്സ് ഇവരുടെയൊന്നും കോൺട്രാക്ട് പുതുക്കാൻ തയ്യാറാകാതിരുന്നതോടെയാണ് താരങ്ങൾ മറ്റു ടീമുകളിലേക്ക് ചേക്കേറിയത്. 

ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട വിദേശ താരങ്ങളിൽ പ്രധാനിയാണ് മുൻ ക്യാപ്റ്റൻ മാർക്കോ ലെസ്കോവിക്. 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ഈ ക്രൊയേഷ്യൻ സെന്റർ ബാക്ക്, മൂന്ന് സീസണുകളിൽ നിന്നായി 48 ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഗോളും ഈ താരം ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ സ്കോർ ചെയ്തിട്ടുണ്ട്. 33-കാരനായ മാർക്കോ ലെസ്കോവിക് ഇപ്പോൾ ക്രൊയേഷ്യൻ ക്ലബ് ആയ എൻകെ സ്ലാവ്ൻ ബെലുപോയിലാണ് ജോയിൻ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ സീസണിൽ പരിക്കേറ്റ് ദീർഘസമയം സൈഡ് ലൈനിൽ ഇരിക്കേണ്ടി വന്ന അഡ്രിയാൻ ലൂണക്ക്‌ പകരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് ഫെഡർ സെർനിച്. ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഫെഡർ സെർനിച്, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ സ്കോർ ചെയ്തു. 33-കാരനായ വിംഗർ ഇപ്പോൾ അദ്ദേഹത്തിന്റെ ജന്മ നാട്ടിലേക്ക് തന്നെ തിരികെ പോയിരിക്കുകയാണ്. 

ലിത്വാനിയൻ ക്ലബ്‌ എഫ്കെ കൗനോ സാൽഗിരിസിൽ ആണ് ഫെഡർ സെർനിച് ചേർന്നിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്, ഐഎസ്എൽ ക്ലബ്ബ് ആയ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. കേരള ബ്ലാസ്റ്റേഴ്സിന്റെ ജാപ്പനീസ് മിഡ്ഫീൽഡർ ഡയ്സൂക്കി സകായ്, ഇന്തോനേഷ്യൻ ക്ലബ് ആയ പിഎസ്എം മകസ്സറിൽ ആണ് ചേർന്നിരിക്കുന്നത്. Kerala Blasters foreign players Fedor Cernych and Marko Leskovic to new clubs

ISLKerala BlastersTransfer news
Comments (0)
Add Comment