ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൈതാനത്ത്, കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഫ്രണ്ട്‌ലി സ്റ്റാർട്ടിങ് ഇലവൻ

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രീ സീസണിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിലെ എതിരാളികൾ, തായ് ലീഗ് 2 ക്ലബ്ബ് ആയ സമുത് പ്രകാൻ സിറ്റിയാണ്. അടുത്തിടെ ടീമിനൊപ്പം ചേർന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കുന്നുണ്ട്. 

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ നോറ ഫെർണാണ്ടസ് ആണ് ഗോൾവല കാക്കുന്നത്. പ്രതിരോധ നിരയിൽ വിദേശ താരം മിലോസ് ഡ്രിൻസിക്കിനൊപ്പം സന്ദീപ് സിംഗ്, ഐബാൻ ഡോഹ്ലിംഗ്, മലയാളി താരം മുഹമ്മദ് സഹീഫ് എന്നിവർ അണിനിരക്കുന്നു. മധ്യനിരയിൽ വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എന്നിവരാണ് കളിക്കുന്നത്. മുന്നേറ്റ നിരയിൽ മലയാളി താരം 

കെപി രാഹുലിനൊപ്പം വിദേശ താരങ്ങളായ ക്വാമി പെപ്ര, നോഹ സദൗയ് എന്നിവരും കളിക്കുന്നു. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് കേരള ബ്ലാസ്റ്റേഴ്സ് 2-1 മാർജിനിൽ പരാജയം വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി പ്രീ സീസണിന് കൂടുതൽ ആവേശം പകരാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ഓഗസ്റ്റ് 1-ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. 

Kerala Blasters FC starting XI vs Samut Prakan City: Nora Fernandes, Milos Drincic, Muhammed Saheef, Aibanbha Dohling, Vibin Mohanan, Mohammed Azhar, Adrian Luna, Kwame Peprah, Noah Sadaoui, KP Rahul, Sandeep Singh

Adrian LunaISLKerala Blasters
Comments (0)
Add Comment