Take a fresh look at your lifestyle.

ഡ്യൂറൻഡ് കപ്പ് 2024 ഫിക്സ്ച്ചർ ആയി, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് ആദ്യം

Kerala Blasters Durand Cup 2024 fixtures and dates

ഡ്യൂറൻഡ് കപ്പ് 2024-ന്റെ ഗ്രൂപ്പ് നറുക്കെടുപ്പിന് പിന്നാലെ ഇപ്പോൾ ഫിക്സ്ച്ചർ പുറത്തുവന്നിരിക്കുകയാണ്. ഐഎസ്എൽ ക്ലബ്ബുകളായ മുംബൈ സിറ്റിയും പഞ്ചാബ് എഫ്സിയും ഉൾപ്പെട്ട ഗ്രൂപ്പ്‌ സി-യിൽ ആണ് കേരള ബ്ലാസ്റ്റേഴ്സും ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്കൊപ്പം സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്ടിയും ഉൾപ്പെടുന്നു. ജൂലൈ 27-നാണ് ഡ്യൂറൻഡ് കപ്പിന്റെ 133-ാമത് എഡിഷന് കിക്കോഫ് ആകുന്നത്. 

ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ എസ്ജിയും ഡൌൺടൗൺ ഹീറോസ് എഫ്സിയും ഏറ്റുമുട്ടും. ഓഗസ്റ്റ് 1-നാണ് ഡ്യൂറൻഡ് കപ്പ് 2024-ലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. മുംബൈ സിറ്റിയാണ് ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. തുടർന്ന്, ഓഗസ്റ്റ് 4-ന് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടും. ഓഗസ്റ്റ് 10-ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന അവരുടെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്ടിക്കെതിരെ ഏറ്റുമുട്ടും. 

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് 3 മത്സരങ്ങളാണ് ഉണ്ടാവുക. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുന്ന ഗ്രൂപ്പ് സി-യുടെ മത്സരങ്ങൾ കൊൽക്കത്തയിൽ നടക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കിഷോർ ഭാരതി ക്രിരൻഗൻ സ്റ്റേഡിയത്തിലും, ശേഷമുള്ള രണ്ട് മത്സരങ്ങൾ വിവേകാനന്ദ യുബ ഭാരതി ക്രിരൻഗൻ സ്റ്റേഡിയത്തിലും ആയിരിക്കും നടക്കുക. ആകെ 6 ഗ്രൂപ്പുകളിലായി 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 43 മത്സരങ്ങൾ ആയിരിക്കും ഉണ്ടാവുക. 

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ അവരുടെ പ്രീ സീസൺ തായ്‌ലൻഡിൽ ചെലവഴിക്കുകയാണ്. പുതിയ താരങ്ങളും പഴയ താരങ്ങളും തമ്മിലുള്ള കോമ്പിനേഷനും പരസ്പര ധാരണയും മെച്ചപ്പെടുന്നതിനായി പ്രീ സീസൺ ഉപകരിക്കും. മാത്രമല്ല, മൈക്കിൾ സ്റ്റാറെ പരിശീലകനായ ശേഷമുള്ള ആദ്യ സീസൺ ആയതിനാൽ തന്നെ അദ്ദേഹത്തിന് കളിക്കാരുമായി കൂടുതൽ അടുക്കാനും ഈ പ്രീ സീസൺ ഉപകരിക്കും. Kerala Blasters Durand Cup 2024 fixtures and dates