Kerala Blasters on Joshua Sotirio and Kwame Peprah: കേരള ബ്ലാസ്റ്റേഴ്സിന്റെ 2024 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ട്രാൻസ്ഫർ രംഗത്ത് സജീവമായിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ശ്രദ്ധേയമായ ഒന്നിലധികം ട്രാൻസ്ഫറുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. അതിൽ ഏറ്റവും ശ്രദ്ധേയമായത് കഴിഞ്ഞ സീസണിൽ ഗോവ എഫ്സിയുടെ സൂപ്പർ താരമായിരുന്ന നോവ സദൗയെ ടീമിൽ എത്തിച്ചതാണ്. ഒരു ഐഎസ്എൽ ടീമിന്
പരമാവധി 6 ഫോറിൻ താരങ്ങളെ ആണ് ഒരു ഐഎസ്എൽ ടീമിന് സൈൻ ചെയ്യാൻ സാധിക്കുക. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ 5 ഫോറിൻ താരങ്ങൾ ഉണ്ട്. എന്നാൽ, ഇവരിൽ രണ്ട് താരങ്ങളുടെ ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും, നോവ സദൗയും, ഡിഫൻഡർ മിലോസ് ഡ്രിൻസിക്കും ടീമിൽ തുടരുമ്പോൾ,
ക്വാമി പെപ്ര, ജോശ്വ സൊറ്റീരിയോ എന്നിവരുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. നിലവിൽ ഇരുവരും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണിൽ പങ്കെടുക്കും. പ്രീ സീസൺ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, പരിശീലകൻ മൈക്കിൾ സ്റ്റാറെ ആയിരിക്കും ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരെ ബ്ലാസ്റ്റേഴ്സിൽ നിലനിർത്തുകയാണെങ്കിൽ, ഒരു വിദേശ ഡിഫൻഡർ ആയിരിക്കും ഇനി ടീമിൽ എത്തുക. അതേസമയം, ഇവരിൽ ഒരാളെ ഒഴിവാക്കുകയാണെങ്കിൽ
ഒരു ഫോർവേഡ് വിദേശ താരം കൂടി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിവരും. തെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ഇറാനിയൻ സ്ട്രൈക്കർ അലി അലിപൗറിനെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് താല്പര്യം കാണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡിസ്കഷൻ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, തായ്ലൻഡിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങളിലും, ഐഎസ്എൽ സീസണ് മുന്നോടിയായി ഉള്ള ഡ്യൂറൻഡ് കപ്പിലും പെപ്രയും ജോശ്വയും മികച്ച പ്രകടനം പുറത്തെടുത്താൽ അവർ ടീമിൽ തുടരാനും സാധ്യതയുണ്ട്.