“ചിലർ പെട്ടന്ന് ജീവിതത്തിൽ നിന്ന് പടിയിറങ്ങിപ്പോകുമ്പോൾ” വേദനയോടെ കണ്ണൂർ ശരീഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകനാണ് കണ്ണൂർ ശരീഫ്. നിരവധി സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള കണ്ണൂർ ശരീഫ്, മ്യൂസിക് റിയാലിറ്റി ഷോ ജഡ്ജായും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും എല്ലാം എല്ലായിപ്പോഴും പ്രേക്ഷകരിലേക്ക് എത്താറുണ്ട്. ഇപ്പോൾ, അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ തന്റെ സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് കണ്ണൂർ ശരീഫ് പങ്കുവെക്കുകയുണ്ടായി.

തന്നെ കരിയറിന്റെ തുടക്കകാലത്ത് ഏറെ സഹായിച്ച സുഹൃത്തിന്റെ വേർപാട് ശരീഫ് ഓർക്കുന്നത് ഇങ്ങനെ, “ചില ബന്ധങ്ങൾ അങ്ങനെയാണ്. ഉള്ളിന്റെ ഉള്ളിൽ ചേർത്തു വെച്ച ചിലർ പെട്ടന്ന് ജീവിതത്തിൽ നിന്ന് പടിയിറങ്ങിപ്പോകുമ്പോൾ നമ്മൾ വൈദ്യുതാഘാതമേറ്റ പോലെ നിശ്ചലമായിപ്പോകും. അങ്ങിനെയൊരു വിയോഗമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. എന്റെ തുടക്കകാലം മുതൽ മാപ്പിളപ്പാട്ടിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്തിയൊരാൾ.. എനിക്കായി ഒത്തിരി അവസരമൊരുക്കിയൊരാൾ..

പരിചയപ്പെട്ട നാൾ മുതൽ നന്മയാർന്ന എന്തിനും കൂടെ നിന്നൊരാൾ.. പ്രിയപ്പെട്ട ഷമീർ ചോയ്സ് എന്ന ഷമീർ ഭായ് വിടപറഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒത്തു ചേർന്ന എണ്ണമറ്റ വേദികൾ, ഒന്നിച്ചുണ്ടുറങ്ങിയ ഒരുപാട് രാവുകൾ.. എന്നിലെ ശരികളെ പ്രോത്സാഹിപ്പിച്ച് ഷമീർ ഭായ് കൂടെ നിൽക്കുമ്പോൾ, അറിഞ്ഞിരുന്നില്ല, ഓർത്തിരുന്നില്ല അതിങ്ങനെ താങ്ങാൻ കഴിയാത്തതിലപ്പുറം ദുഃഖമേകി ഒരു പിരിയലിനാകുമെന്ന്..! ഓർമ്മകൾ തികട്ടുകയാണ്..

നിങ്ങളുടെ ഉമ്മ വിളമ്പിയ സ്വാദേറിയ ഭക്ഷണം നമ്മളെത്രയാവർത്തി ഒരുമിച്ചുണ്ടു..!! ഒട്ടേറെ യാത്രകളിൽ നാമൊരുപാട് രസങ്ങൾ പങ്കുവെച്ചു..!! കവി അരീക്കോട് പി ടി അബ്ദുൾ റഹ്മാൻ തന്റെ അവസാന ഗാനത്തിൽ എഴുതിയത് പോലെ, “പിരിയുകയാണീ ദുനിയാവിൽ നിന്നും.. പറയാതെ ഓരോ നിമിഷം തോറും.. പറവകൾ പോലെ പറന്നകലുന്നു. പ്രിയമുള്ള പലരും അരികിൽ നിന്നും..”!! ഒരേയൊരു പ്രാർത്ഥന മാത്രം.. പരലോക ജീവിതം സന്തോഷത്തിലായിരിക്കട്ടെ.. ആമീൻ..!!

Summary: Kannur Shareef, the beloved Mappilapattu singer from Kerala, recently shared an emotional tribute on social media for his close friend Shameer Choice (Shameer Bhai), who passed away. Reflecting on their deep bond, Shareef described how Shameer had supported him from the early days of his career, guiding him in Mappilapattu and creating countless opportunities.

Heartbroken by the loss, he reminisced about their shared memories—countless stage performances, late-night conversations, and the delicious meals Shameer’s mother would serve them. Quoting poet P.T. Abdul Rahman’s lyrics, Shareef expressed the pain of losing loved ones unexpectedly, comparing their departure to birds flying away silently. He ended with a prayer, wishing Shameer eternal peace in the afterlife.

CelebrityDeath newsSinger
Comments (0)
Add Comment