Get Rid Rats Using Cotton: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ഒന്നായിരിക്കും എലിശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ എലിശല്യം വളരെയധികം കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി എലിവി ഷം വാങ്ങി വച്ചാലും മിക്കപ്പോഴും എലി ചാ വുകയില്ല. അതല്ലെങ്കിൽ വി ഷം വെച്ചതിന്റെ തൊട്ടടുത്ത് തന്നെ ച ത്തു കിടക്കുകയും അത് വലിയ രീതിയിലുള്ള ദുർഗന്ധം ഉണ്ടാക്കുന്നതിനും കാരണമാകും.
എന്നാൽ എലിവി ഷം ഉപയോഗിക്കാതെ തന്നെ എലിയെ എങ്ങിനെ തുരത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എലിയെ പിടിക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പഞ്ഞി, ഒരു വലിയ കഷണം ശർക്കര, രണ്ട് പാരസെറ്റമോൾ ഗുളികകൾ, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ ഒരു ബൗളിലേക്ക് ശർക്കര ചെറിയ കഷണങ്ങളായി പൊടിച്ച് ഇടുക. അതോടൊപ്പം തന്നെ പാരസെറ്റമോൾ ഗുളികകൾ കൂടി പൊടിച്ചിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.
അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം പഞ്ഞിക്കഷ്ണങ്ങൾ എടുത്ത് അത് വട്ടത്തിൽ ഉരുട്ടിയെടുക്കുക. പഞ്ഞിക്കഷ്ണങ്ങൾ ശർക്കര വെള്ളത്തിലിട്ട് നല്ലതുപോലെ ഡിപ്പ് ചെയ്ത് എടുക്കുക. ശേഷം ഈയൊരു പഞ്ഞി കഷ്ണങ്ങൾ എലിയുടെ മാളത്തിനു പുറത്തും എലിവരുന്ന മറ്റു വഴികളിലും കൊണ്ടു വയ്ക്കാവുന്നതാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വീട്ടിലെ വളർത്തു ജീവികൾ ഇത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നതാണ്.
അതുപോലെ കുട്ടികളുള്ള വീടുകളിലും ഈയൊരു രീതി ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ കോട്ടൺ ബോളിൽ ഉള്ള ശർക്കരയുടെ മണം തട്ടി എലി അവിടെ എത്തുകയും അത് കഴിച്ച ഉടനെ തന്നെ അവിടെ നിന്നും പോവുകയും ചെയ്യുന്നതാണ്. എലിവി ഷം ഉപയോഗിച്ച് യാതൊരു ഫലവും കിട്ടാത്തവർക്ക് ഈയൊരു രീതിയിൽ എലിയെ തുരത്താനുള്ള രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog