5 മിനിറ്റ് കൊണ്ട് ഒരു കിടിലൻ സ്‌നാക്ക് ആയാലോ.?? ഇത് നിങ്ങളെ കൊതിപ്പിക്കും തീർച്ച… ഏത്ത പഴം കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത ചായക്കടി..!! | Easy Snack Using Banana For Tea

Easy Snack Using Banana For Tea: ഏത്തപ്പഴം കൊണ്ട് അഞ്ച് മിനിറ്റിൽ കിടിലൻ സ്നാക്ക്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം കൊണ്ടുള്ള വിഭവങ്ങൾ മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കൊണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും അഞ്ച് മിനിറ്റ് കൊണ്ട് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം.

  • പഴുത്ത നേന്ത്രപ്പഴം – 2 എണ്ണം
  • പഞ്ചസാര – 1/2കപ്പ്‌
  • ഏലക്ക – 2 എണ്ണം
  • മൈദ – 1/2 കപ്പ്‌
  • ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ

ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് രണ്ട് നേന്ത്രപ്പഴം ചെറിയ കഷണങ്ങൾ ആക്കി ഇട്ട് കൊടുക്കാം. ശേഷം ഇതിലേക്ക് രണ്ട് ഏലക്കയും മധുരത്തിന് ആവശ്യമുള്ള അരക്കപ്പ് പഞ്ചസാരയും ചേർത്ത് ഇതെല്ലാം കൂടി നന്നായി അരച്ചെടുക്കാം. അടുത്തതായി അരച്ചെടുത്ത പഴവും പഞ്ചസാരയും ഒരു ബൗളിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് അരക്കപ്പ്‌ മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടിയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കാം.

ശേഷം ഇതെല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്‌ത്‌ ഒട്ടും കട്ടയില്ലാതെ ബാറ്റർ തയ്യാറാക്കി എടുക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ തീ ഒന്ന് കുറച്ച് വയ്ക്കാം. സ്പൂൺ കൊണ്ട് മാവ് എണ്ണയിലേക്ക് ഒഴിച്ച് അടിഭാഗം കളർ മാറുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം. അടിഭാഗം കളർ മാറി വരുന്നത് കണ്ടാൽ തിരിച്ചിട്ട് കൊടുത്ത് നന്നായി വേവിക്കാം. ഏത്തപ്പഴം കൊണ്ട് രുചിയൂറും സ്നാക്ക് റെഡി. Easy Tasty Ethapazham Snacks Recipe Credit : Nabraz Kitchen

Easy Snack Using Banana For Tearecipesnack
Comments (0)
Add Comment