ദുലീപ് ട്രോഫി മത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. രണ്ടാം ദിനം പുരോഗമിക്കുന്ന ഇന്ത്യ എ – ഇന്ത്യ ഡി മത്സരത്തിൽ സഞ്ജു ഭാഗമായ ഇന്ത്യ ഡി ബാറ്റിംഗ് തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ആദ്യ ഇന്നിങ്സിൽ 290 റൺസ് എടുത്ത് പുറത്തായ ഇന്ത്യ എ-ക്ക് മറുപടി നൽകാൻ ഇറങ്ങിയ ഇന്ത്യ ഡി, ഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0), ഓപ്പണർമാരായ അതർവ ടൈഡെ (4), യാഷ് ഡ്യൂബെ (14) എന്നിവരെല്ലാം നിരാശപ്പെടുത്തി പുറത്തായതിന് പിന്നാലെ ബാറ്റിംഗ് ലൈനപ്പിൽ അഞ്ചാമനായി ആണ് സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. ഒരു ബൗണ്ടറിയോടെയാണ് സഞ്ജു തന്റെ ഇന്നിംഗ്സിന് തുടക്കം കുറിച്ചത്. നേരിട്ട് രണ്ടാമത്തെ ബോളിൽ തന്നെ ഫോർ അടിച്ചതോടെ, പരുങ്ങുന്ന ടീമിന് സഞ്ജു രക്ഷകനാകും എന്ന് ആരാധകർ പ്രതീക്ഷിച്ചു.
എന്നാൽ, സ്റ്റാൻഡ് ചെയ്തു കളിക്കുന്നതിന് പകരം, സഞ്ജു അഗ്രസീവ് ആകാൻ ശ്രമിച്ചതോടെ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ആഖിബ് ഖാന്റെ ഷോർട് ബോൾ സഞ്ജു പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ, ഉയർന്ന പൊന്തിയ ബോൾ മിഡ് ഓണിൽ പ്രസിദ് കൃഷ്ണയുടെ കൈകളിൽ അകപ്പെടുകയായിരുന്നു. ഇതോടെ, 6 പന്തിൽ നിന്ന് 5 റൺസ് മാത്രം സ്കോർ ചെയ്ത് സഞ്ജു സാംസൺ കൂടാരം കയറി. ലഭിച്ച അവസരം സഞ്ജു മുതലെടുക്കാതിരുന്നത്, ആരാധകർക്ക് നിരാശ നൽകി.
Sanju Samson failed again to utilize his ability today !!#DuleepTrophy pic.twitter.com/WzxOimr2Ik
— CricStrick (@CricStrickAP) September 13, 2024
നേരത്തെ, സഞ്ജുവിനെ ദുലീപ് ട്രോഫിയിൽ എടുക്കാത്തതിൽ ആരാധകർ സെലക്ടർമാർക്ക് എതിരെ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. പിന്നീട് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് പരിക്കേറ്റതോടെ, അദ്ദേഹത്തിന് പകരമാണ് സഞ്ജു ഇന്ത്യ ഡി ടീമിന്റെ ഭാഗമായത്. തുടർന്ന് ലഭിച്ച ആദ്യ അവസരത്തിൽ തന്നെ സഞ്ജു നിറംമങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യ ഡി നിലവിൽ 170-9 എന്ന പരിതാപകരമായ നിലയിലാണ്. Duleep Trophy debut doesnt go as planned for Sanju Samson