ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പറന്നിറങ്ങി!! കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേർന്നു

Captain Adrian Luna join with Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രീ സീസൺ തായ്‌ലൻഡിൽ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ടീം തായ്‌ലൻഡിൽ എത്തിയത്. ഇപ്പോൾ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ടീമിനൊപ്പം ചേർന്നു. 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയാൻ ലൂണ, 2023-24 സീസണ് ശേഷം അദ്ദേഹത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സുമായി പുതുക്കിയിരുന്നു.

3 വർഷത്തേക്കാണ് കരാർ പുതുക്കിയിരിക്കുന്നത്. പുതിയ കരാർ പ്രകാരം 2027 വരെ ഈ ഉറുഗ്വേയൻ മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സ്നൊപ്പം ഉണ്ടാകും. 32-കാരനായ അഡ്രിയാൻ ലൂണ, ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 56 മത്സരങ്ങൾ കളിക്കുകയും 15 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2023-24 സീസണിൽ 11 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ലൂണ സ്കോർ ചെയ്തത്. 2023-24 സീസണിൽ കുറെയേറെ മത്സരങ്ങൾ അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടമായിരുന്നു. 

ലൂണക്ക്‌ സംഭവിച്ച പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ആകെ പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഐഎസ്എൽ പ്ലേഓഫിൽ അദ്ദേഹം തിരിച്ചെത്തിയെങ്കിലും ഒഡീഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. എന്നാൽ, 2024 മെയ്‌ 18-ന് അഡ്രിയാൻ ലൂണ മൂന്ന് വർഷം കൂടി കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു, ഇത് ആരാധകരെ വലിയ ആവേശത്തിൽ ആക്കുകയും ചെയ്തു. 

ഇപ്പോൾ, അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നിരിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സെഷനുകളിലും, പ്രീ സീസൺ മത്സരങ്ങളിലും അഡ്രിയാൻ ലൂണ സജീവമാകും. അതേസമയം ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരത്തിൽ, അവർ തായ് ക്ലബ്ബ് പട്ടായ യുണൈറ്റഡ്നോട് 2-1 എന്ന സ്കോർ ലൈനിൽ പരാജയപ്പെട്ടു. തുടക്കം പിഴച്ച ബ്ലാസ്റ്റേഴ്സിന്, ലൂണയുടെ വരവ് പുതിയ ആത്മവിശ്വാസം പകരും എന്ന് കരുതാം. 

Adrian LunaISLKerala Blasters
Comments (0)
Add Comment