ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൈതാനത്ത്, കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഫ്രണ്ട്ലി സ്റ്റാർട്ടിങ് ഇലവൻ
കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രീ സീസണിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. തായ്ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിലെ എതിരാളികൾ, തായ് ലീഗ് 2 ക്ലബ്ബ് ആയ സമുത് പ്രകാൻ സിറ്റിയാണ്. അടുത്തിടെ ടീമിനൊപ്പം ചേർന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് നോറ ഫെർണാണ്ടസ് ആണ് ഗോൾവല കാക്കുന്നത്. പ്രതിരോധ നിരയിൽ വിദേശ താരം മിലോസ് ഡ്രിൻസിക്കിനൊപ്പം സന്ദീപ് സിംഗ്, […]